Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈൻ കെഎംസിസി രക്തദാന ക്യാംപ്

മനാമ ∙ പാണക്കാട് സയ്യിദ് മുഹമ്മദലി തങ്ങൾ അനുസ്മരണത്തോടനുബന്ധിച്ച് ബഹ്റൈൻ കെഎംസിസി സംഘടിപ്പിച്ച രക്തദാന ക്യാംപിൽ 210 പേർ രക്തം നൽകി. ബഹ്റൈൻ ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ മലബാർ ഗോൾഡുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.പ്രമുഖ സാമൂഹിക പ്രവർത്തക ഉമ പ്രേമൻ, മാധ്യമ പ്രവർത്തകനും സ്പാക് ചെയർമാനുമായ പി.ഉണ്ണിക്കൃഷ്ണൻ, ഐസിആർഎഫ് ചെയർ‍മാൻ ഭഗവാൻ‍ അസർ‍പോട്ട, ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ ഇക്ബാൽ, ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം, കെ.ടി.സലിം, ഡോ. ഫഖ്രിയ, മലബാർ‍ ഗോൾഡ് റീജനൽ മാർ‍ക്കറ്റിങ് മാനേജർ ഇസ്ഹാഖ്, തുടങ്ങിയവർ‍ ക്യാംപ് സന്ദർ‍ശിച്ചു. സമാപന സമ്മേളനത്തിൽ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീൽ അധ്യക്ഷത വഹിച്ചു.

Your Rating: