Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഐസിസി പാലക്കാട് ഫെസ്റ്റ് 22ന്

oicc ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പാലക്കാട് ഫെസ്റ്റിന്റെ ലോഗോ പ്രകാശിപ്പിക്കുന്നു.

മനാമ ∙ ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റി ഈദ്, ഓണം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പാലക്കാട് ഫെസ്റ്റ്’ 22നു വൈകിട്ട് ഏഴിനു കാൾട്ടൺ ഹോട്ടലിൽ ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. പിന്നണി ഗായകൻ യൂസഫ് കാരക്കാടും സംഘവും അവതരിപ്പിക്കുന്ന ‘ഇശൽ ബഹ്റൈൻ’ സംഗീതവിരുന്നുമുണ്ട്. പാലക്കാട് ജില്ലക്കാരായ പ്രവാസികളിൽ മികവു തെളിയിച്ച കലാകാരനും സംരംഭകനും വിദ്യാർഥിക്കും എക്‌സലൻസ് അവാർഡ് സമ്മാനിക്കും.

മികച്ച വിദ്യാർഥിക്കുള്ള അംഗീകാരത്തിന് അപേക്ഷിക്കാൻ ഫോൺ: 38869657. വനിതകൾക്കായി മൈലാഞ്ചിയിടൽ മത്സരവും കുട്ടികൾക്കായി ഹെന്ന ഡിസൈനിങ്, ഫെയ്സ് പെയിന്റിങ് തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും. ജില്ലാ പ്രസിഡന്റ് ജോജി ലാസർ ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബിനു കുന്നന്താനത്തിന് കൈമാറി ലോഗോ പ്രകാശിപ്പിച്ചു. ഫോൺ: 35521007, 34143924, 38869657.

Your Rating: