Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള ക്രിസ്‌ത്യൻ എക്യൂമെനിക്കൽ കൗൺസിൽ പ്രവർത്തന ഉദ്ഘാടനം, തീം ലോഗോ പ്രകാശനം

logo ബഹ്‌റൈനിലെ കേരള ക്രിസ്‌ത്യൻ എക്യൂമെനിക്കൽ കൗൺസിലിന്റെ ഈ വർഷത്തെ തീം ലോഗോയുടെ പ്രകാശനം റവ. തോമസ് മാത്യൂവും ഫാ. ടിനോ തോമസും ചേർന്ന് നിർവഹിക്കുന്നു. കൗൺസിൽ ഭാരവാഹികൾ സമീപം

മനാമ ∙ കേരള ക്രിസ്‌ത്യൻ എക്യൂമെനിക്കൽ കൗൺസിലിന്റെ (കെസിഇസി) ഈ വർഷത്തെ പ്രവർത്തനോദ്‌ഘാടനവും തീം ലോഗോ പ്രകാശനവും നടത്തി. ബഹ്‌റൈൻ സെന്റ് ഗ്രീഗോറിയോസ് ക്‌നാനായ ഇടവക വികാരിയും കെസിഇസി പ്രസിഡന്റുമായ ഫാ. ടിനോ തോമസിന്റെ അധ്യക്ഷതയിൽ നടന്ന പൊതു സമ്മേളനത്തിൽ ജനറൽ സെക്രട്ടറി മാത്യു ബേബി, ബഹ്‌റൈൻ മലയാളി സിഎസ്ഐ ഇടവക വികാരി റവ. തോമസ് മാത്യു, സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വികാരി റവ. ജോർജ് യോഹന്നാൻ, സെന്റ് പീറ്റേഴ്‌സ് യാക്കോബായ ഇടവക വികാരി ഫാ. എൽദോസ് സഖറിയ, സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ വികാരി ഫാ. എം.ബി. ജോർജ്, സഹ വികാരി ഫാ. ജോഷ്വ ഏബ്രഹാം, ബഹ്‌റൈൻ മാർത്തോമ്മാ ഇടവക സഹ വികാരി റവ. റെജി പി. ഏബ്രഹാം, ട്രഷറർ ജോൺസൺ ടി. തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ബിനു വേലിയിൽ മാത്യു ഡിസൈൻ ചെയ്‌ത ലോഗോ പ്രകാശനം ചെയ്‌തു.

Your Rating: