Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള കാത്തലിക് അസോ. മലയാളം ക്ലാസ് തുടങ്ങി

malayalam-class ബഹ്‌റൈനിലെ കേരള കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മലയാളം ക്ലാസിന്റെ ഉദ്‌ഘാടനത്തിൽനിന്ന്. അസോസിയേഷൻ പ്രസിഡന്റ് കെ.പി. ജോസ്, ജനറൽ സെക്രട്ടറി വിജു കല്ലറ ജോസ്, മറ്റു ഭാരവാഹികൾ എന്നിവർ സമീപം.

മനാമ ∙ ബഹ്‌റൈനിലെ കേരള കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മലയാളം ക്ലാസിനു തുടക്കമായി. പ്രസിഡന്റ് കെ.പി. ജോസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിദ്യാർഥികൾ ഉദ്‌ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി വിജു കല്ലറ ജോസ്, കോഓർഡിനേറ്റർ ജൂലിയറ്റ് തോമസ്, ആനി സേവി, മീന തോമസ്, പ്രിൻസി ഡേവിഡ് എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് കുട്ടികൾക്കുള്ള മാഗസിൻ, കഥാ പുസ്‌തകങ്ങൾ എന്നിവ അടങ്ങിയ സമ്മാന പായ്ക്കറ്റുകൾ വിതരണം ചെയ്‌തു. 

Your Rating: