Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

​മലയാളി കുടുംബം താമസിക്കുന്ന ഫ്‌ളാറ്റിൽ കവർച്ച

​മനാമ∙ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ക​ണ്ണൂർ സ്വദേശി​ യോഗേ​ഷിൻ്റെ ​നെയിം ആശുപത്രിക്ക് സമീപ​ത്തെ ഫ്ലാറ്റിൽ കവർച്ച. ​ഇന്നലെ ​(ബുധൻ)​ഉച്ച തിരിഞ്ഞ് ​മൂന്നിന് യോഗേഷിന്റെ ​ഭാര്യ ​ഫ്‌ളാറ്റിന്റെ മുൻവശത്തെ വാതിൽ പൂട്ടി കുട്ടികളെയും കൊണ്ട് ട്യൂഷൻ സെന്ററിൽ പോയ സമയത്താണ് കള്ളന്മാർ അകത്ത് കടന്നത്.

മടങ്ങി വന്നപ്പോൾ അലമാര​യിൽ സൂക്ഷിച്ചിരുന്ന​ സ്വർ​ണാഭരണങ്ങളും പണവു​മാണ് നഷ്ടപ്പെട്ടതായി കണ്ടെത്തി. വിവരമറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് പരിശോധന നടത്തി. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗി​ച്ചായിരിക്കാം വാതിൽ തുറ​ന്നതെന്നും ​അടുക്കള ജനാലയിലൂടെ കള്ളന്മാർ പുറത്തേയ്ക്കു പോയിരിക്കാ​മെന്നും സംശയിക്കുന്നു.

​വാർത്ത∙ സബീഷ് വടകര

Your Rating: