Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈൻ സെന്റ് മേരീസ് കത്തീഡ്രലിൽ പതിനഞ്ചു നോമ്പ്

മനാമ∙ ബഹ്റൈൻ സെന്റ് മേരീസ്, ഒാർത്തഡോക്സ് കത്തീഡ്രലിൽ ജൂലൈ 31മുതൽ ഒാഗസ്റ്റ് 14 വരെ പതിനഞ്ചുനോമ്പ് ആചരിക്കും. ഫാ. ജോമോൻ തോമസ് ധ്യാന പ്രസംഗം നയിക്കും. 31നു വൈകിട്ടു കുർബാനയ്ക്കു ശേഷം പെരുന്നാളിനു കോടിയേറും. ഒാഗസ്റ്റ് ഒന്ന്, രണ്ട് , നാല് ,എട്ട്, ഒൻപത്, 11 തീയതികളിൽ വൈകിട്ട് ആറു മുതൽ സന്ധ്യാനമസ്കാരവും തുടർന്നു മാധ്യസ്ഥപ്രാർത്ഥനും നടക്കും.

മൂന്ന്, ഏഴ്, 10,13 തീയതികളിൽ വൈകിട്ട് 6.15നു കുർബാനയും അഞ്ച്, 12 തീയതികളില്‍ രാവിലെ ഏഴിനു പ്രഭാത നമസ്കാരവും ഏട്ടിനു കുർാബനയുമുണ്ട്. ആറിനു രാവിലെ 9.30മുതൽ സെന്റ് മേരീസിൽ മാര്‍ത്തമറിയം സമാജത്തിന്റെ നേതൃത്വത്തില്‍ ധ്യാന പ്രസംഗം നടക്കും,. 14 നു വൈകിട്ട് 6.15മുതൽ കുർബാന, പ്രദക്ഷിണം, ആശീര്‍വാദം, കൊടിയിറക്ക്, നേർച്ച വിളമ്പ് എന്നിവയുമുണ്ടായിരിക്കുമെന്നു വികാരി. എം ബി ജോർജ്, സഹ വികാരി ഫാ.എം ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോർജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്ര്യു എന്നിവര്‍ അറിയിച്ചു.

Your Rating: