Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട്- ബഹ്റൈൻ എയർ ഇന്ത്യ നോൺസ്റ്റോപ് സർവീസ് നാളെമുതൽ

flight

മനാമ∙ എയർ ഇന്ത്യ എക്സ്പ്രസിൻെറ ബഹ്റൈൻ-കോഴിക്കോട് നോൺസ്റ്റോപ് വിമാന സർവീസ് നാളെ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഐഎക്സ് 474 നമ്പർ വിമാനം ഉച്ചയ്ക്കു 2.45നു ബഹ്റൈനിൽ നിന്നു പുറപ്പെട്ടു കോഴിക്കോട്ട് രാത്രി 9.35ന് എത്തും. ഇതേ വിമാനം കൊച്ചിയിൽ രാത്രി 12.05ന് എത്തും. തിരിച്ചുള്ള കൊച്ചി-കോഴിക്കോട്-ബഹ്റൈൻ സർവീസിൽ മാറ്റമില്ല. ബഹ്റൈനിൽ നിന്നുള്ള എല്ലാ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലും സൗജന്യമായി 30 കിലോ ബാഗേജ് അലവൻസ് അനുവദിക്കുന്നുണ്ട്. പുറമേ, പത്തു ദിനാർ അടച്ച് അഞ്ചു കിലോയും 20 ദിനാർ അടച്ച് 10 കിലോയും കൂടുതൽ കൊണ്ടുപോകാനുള്ള സൗകര്യവുമുണ്ട്. ഇതു ടിക്കറ്റ് എടുക്കുമ്പോൾ നൽകണം. എയർ ഇന്ത്യ ബഹ്റൈൻ - ഡൽഹി നോൺസ്റ്റോപ് വിമാനം തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണുള്ളത്. 

Your Rating: