Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

t sreedaranpilla

മനാമ​​∙  ​മുൻ പ്രവാസി കൊച്ചി കുണ്ടന്നൂര്‍ മീരാ മന്ദിറില്‍ ടി.പി. ശ്രീധരന്‍ (62) ​നാട്ടിൽ നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലി​രുന്നു. മക്കളോടൊപ്പം ബഹ്‌റൈനില്‍ താമസിക്കുകയായിരുന്ന ശ്രീധരന്‍ ചികിത്സക്കായി മൂന്ന് മാസം മുമ്പാണ് നാട്ടി​ൽ പോയത്. ബഹ്‌റൈന്‍-ഇന്ത്യ സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ച 2008-​മുത​ല്‍ 2012 വരെ​ മാനേജരായിരുന്നു.

1997-ഇല്‍ ബഹ്‌റൈനിലെത്തിയ അദ്ദേഹം ദാദാബായ് ഗ്രൂപ്പി​ന്റെ ​വിവിധ കമ്പനികളില്‍ പത്ത് വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്.. അതിന് മുമ്പ് ആറ് വര്‍ഷത്തോളം സൗദിയിലുമുണ്ടായിരുന്നു. കൊച്ചി ​രാജ്യാന്തര വിമാനത്താവളത്തില്‍ മാനേജരായിരിക്കെയാണ് മൂന്ന് പതിറ്റോണ്ടോളം നീണ്ട പ്രവാസത്തിന് തുടക്കമിട്ട് 1984-ല്‍ സൗദിയില്‍ എത്തിയത്.

കേരള സ്റ്റേറ്റ് വെയര്‍ ഹൗസി​ങ്​ കോര്‍പറേഷനില്‍ ആയിരുന്നു ആദ്യത്തെ ജോലി. സംസ്‌കാരം നെട്ടൂര്‍ വൈദ്യുത ശ്മശാനത്തില്‍ നടന്നു. മീരയാണ് ഭാര്യ. രാകേഷ്(എസ്.ബി.ഐ-ബഹ്‌റൈന്‍), രാജീവ് (യൂനിവേഴ്‌സല്‍ ലാബ്-ബഹ്‌റൈന്‍) എന്നിവര്‍ മക്കളും അശ്വിനി (അല്‍മൊയദ്-ബഹ്‌റൈന്‍) മരുമകളുമാണ്.

Your Rating: