Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഐസിസി  പാലക്കാട് ഫെസ്റ്റ്

ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ഈദ് ,ഓണം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന "പാലക്കാട് ഫെസ്റ്റ് " പാലക്കാടിന്റെ ജനപ്രിയ എം .എൽ .എ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും . ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ :സിദ്ധീഖ്അഹമ്മദ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും .സെപ്തംബർ 22 വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് കാൾട്ടൺ ഹോട്ടലിൽ വെച്ചാണ്പാലക്കാട് ഫെസ്റ്റ് നടക്കുന്നത് . വളരെ വിപുലമായ പരിപാടികളോടെയാണ് ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പാലക്കാട്ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

പാലക്കാട് ജില്ല.യിൽ നിന്ന് പ്രവാസ ലോകത്ത് മികവ് തെളിയിച്ച മികച്ച കലാകാരനും സംരംഭകനും വിദ്യാർത്ഥിക്കും"എക്സലൻസ് " അവാർഡ് സമ്മാനിക്കും . പ്രവാസ ലോകത്ത് പാലക്കാടിന്റെ അഭിമാനായ അമാദ് ഗ്രൂപ്പിന്റെ മാനേജിങ്ഡയറക്‌ടർ പമ്പാവാസൻ നായർ (ബിസിനസ്സ്‌) ,പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഏറെ മികവ് പുലർത്തുന്ന വൈഷ്ണവ് ഉണ്ണി(മികച്ച വിദ്യാർത്ഥി), മികച്ച പിന്നണി ഗായകൻ യൂസഫ് കാരക്കാട്(മികച്ച കലാകാരൻ ) തുടങ്ങിയവർക്കാണ്എക്സലൻസ് അവാർഡുകൾ സമ്മാനിക്കുന്നത് .

അവാർഡുകൾ ഷാഫി പറമ്പിൽ എം .എൽ .എ സമ്മാനിക്കും . കൂടാതെ നാലുപതിറ്റാണ്ടിലേറെ ബഹ്‌റൈനിലെ സാമൂഹ്യ -സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന പാലക്കാട് നിന്നുള്ള എം .പിരഘുവിനെ ആദരിക്കും. ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ഷാഫി പറമ്പിൽ എം .എൽ .എ യുടെനേതൃത്വത്തിൽ ഉള്ള സ്മാർട്ട് പാലക്കാടുമായി സഹകരിച്ചു കൊണ്ട് പ്രവർത്തിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവുംവേദിയിൽ ഉണ്ടാവും . ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായകൻ യൂസഫ് കാരക്കാടും സംഘവും അവതരിപ്പിക്കുന്ന "ഇശൽ ബഹ്റൈൻ "എന്ന പേരിൽ സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ് . ഒപ്പം വനിതകൾക്ക് വേണ്ടി മെഹന്ദി ഫെസ്റ്റും ഒരുക്കിയിട്ടുണ്ട് . ഒഐസിസി

പാലക്കാട് ജില്ല പ്രസിഡന്റ് ജോജി ലാസർ ,ഒഐസിസി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം ,ദേശീയ പ്രസിഡന്റ്ബിനു കുന്നന്താനം , ഗ്ലോബൽ സെക്രട്ടറി വികെ സൈദാലി ,ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം ,പ്രോഗ്രാം ജനറൽകൺവീനർ നിസാർ ,ജില്ല ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് ,സെക്രട്ടറി ഷാജി ജോർജ്, യൂത്ത്‌ വിങ് ജനറൽ സെക്രട്ടറിലിജോ പുതുപ്പള്ളി തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു .

Your Rating: