Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഐസിസി പാലക്കാട് ഫെസ്റ്റ്

award അവാർഡ് ജേതാക്കള്‍​-യൂസഫ് കാരക്കാട്, ഡോ. സിദ്ദിഖ് അഹമ്മദ്, പമ്പാവാസൻ, വൈഷ്ണവ് ഉണ്ണി, ഷാഫി പറമ്പിൽ

​മനാമ​​∙ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി​ ബലി പെരുനാൾ,​ ​ഓണം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന "പാല​ക്കാ‌ട് ഫെസ്റ്റ് "  ​​ഇൗമാസം 22​ന്  വൈകിട്ട് ​ഏഴിന് കാൾട്ടൺ ഹോട്ടലിൽ​ ഷാഫിപറമ്പിൽ ​എംഎൽഎ ​ഉദ്ഘാടനം ചെയ്യും.​ ​ ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ​.സി​ദ്ദീഖ് അഹമദ് മുഖ്യാതിഥിയായിരി​ക്കും. ഗൾഫിൽ മികവ് തെളിയിച്ച​ ​പാലക്കാട് ജില്ല​ക്കാരായ കലാകാരനും സംരംഭകനും  വി​ദ്യാഥിക്കും "എക്സലൻസ് " അവാർഡ് സമ്മാനിക്കും.​ ​

അമാദ് ഗ്രൂപ്പി​ൻ്റെ​ മാനേജിങ് ഡയറക്‌ടർ  പമ്പാവാസൻ നായർ(ബിസിനസ്സ്‌),​ ​പാഠ്യ പാഠ്യേതര  വിഷയങ്ങളിൽ മികവ് പുലർത്തുന്ന  വൈഷ്ണവ്  ഉണ്ണി( വിദ്യാർ​ഥി​),  പിന്നണി ഗായകൻ  യൂസഫ് കാരക്കാട്(കലാകാരൻ )  തുടങ്ങിയവർക്കാണ് ​ ​അവാർഡുകൾ.

നാലു പതി​റ്റാണ്ടിലേറെ ബഹ്‌റൈനിലെ​ ​സാമൂ​ഹിക​ -സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന എം .പി​.​രഘുവിനെ ആദരിക്കും. യൂസഫ് കാരക്കാടും സംഘവും​ ​അവതരിപ്പിക്കുന്ന "ഇശൽ ബഹ്റൈൻ " സംഗീത  വിരുന്നും​ ​ഉണ്ടായിരിക്കു​ം​ .  വനിതകൾക്ക് വേണ്ടി മെഹ​ന്തി​ ഫെസ്റ്റും ഒരുക്കിയിട്ടുണ്ട് .

ഒഐസിസി പാലക്കാട് ജില്ല പ്രസിഡന്റ് ജോജി ലാസർ ,​ ഗ്ലോബൽ സെക്രട്ടറി​ ​രാജു കല്ലുംപുറം,​ ​ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം , ഗ്ലോബൽ സെക്രട്ടറി വി​.​കെ​.​സൈദാലി ,​ ​ദേശീയ ജനറൽ  സെക്രട്ടറി ഗഫൂർ ഉണ്ണികുളം,​ ​പ്രോഗ്രാം ജനറൽ കൺവീനർ​ ​നിസാർ,​ ജില്ല ജനറൽ സെ​ക്രട്ടറി സൽമാനുൽ  ഫാരിസ് ,​ ​സെ​ക്രട്ടറി ഷാജി ജോർജ്, യൂത്ത്‌ വിങ്​ ​ജനറൽ സെക്രട്ടറി ലിജോ പുതു​പ്പള്ളി   തുടങ്ങിയവർ ​വാർത്താ​ സമ്മേളനത്തിൽ പങ്കെടുത്തു.

വാർത്ത:സബീഷ് വടകര.​

Your Rating: