Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 24 മുതൽ

മനാമ ∙ ബഹ്റൈനിലെ ഇന്ത്യൻ ക്ലബിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 24 മുതൽ 30 വരെ നടക്കുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രമുഖ നടനും എംപിയുമായ ഇന്നസെന്റ് മുഖ്യാതിഥിയായി എത്തുമെന്നു പ്രസിഡന്റ് ആനന്ദ് ലോബോ പറഞ്ഞു. ഉദ്ഘാടന ദിവസം നാടൻപാട്ടും തിരുവാതിരകളിയും അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ ഇൻഡോർ ഗെയിമുകളും സെപ്റ്റംബർ 26നു വടംവലിയും ചെസ്, കാരംസ് മത്സരങ്ങളും നടക്കും.

27ന് ‘ചില്ലുപന്തു’കളിയും നടത്തുന്നുണ്ട്. 28ന് ആണു ഘോഷയാത്ര. അന്നു വൈകിട്ടുള്ള സംഗീതപരിപാടിക്കു ഗായിക പ്രസീദ നേതൃത്വം നൽകും. തൊട്ടടുത്ത ദിവസം പായസമേളയും പൂക്കളമത്സരവും നടക്കും. സെപ്റ്റംബർ 30ന് ആണ് ഓണസദ്യ. 29 ഇനങ്ങളോടുകൂടിയ സദ്യയൊരുക്കാൻ നാട്ടിൽനിന്നുള്ള പാചകക്കാരായ അജിത് വാരിയരും അനിൽ വാരിയരും എത്തും.

11 മണിക്ക് ആരംഭിക്കുന്ന സദ്യയിൽ 3,000 പേർ പങ്കെടുക്കുമെന്നു കരുതുന്നു. ജന.കൺവീനർ രാമനുണ്ണി, സിന്റോ ആന്റണി, കെ.പി.രാജൻ, ടി.ജെ.ഗിരീഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി മാർഷൽ ദാസൻ-3988 4911, രാമനുണ്ണി-3963 6715 എന്നിവരുമായോ 1725 3157 എന്ന നമ്പറിൽ ഇന്ത്യൻ ക്ലബ്ബുമായോ ബന്ധപ്പെടാം.

Your Rating: