Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഎൻവി അനുസ്മരണം

മനാമ ∙ അന്തരിച്ച കവി ഒ.എൻ.വി.കുറുപ്പിന്റെ സ്മരണയിൽ ബഹ്റൈൻ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ഒരുവട്ടം കൂടി’ സംഗീതനിശ മേയ്‌ 5നു രാത്രി 8 മണിക്കു സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുമെന്ന് ആക്ടിങ് പ്രസിഡന്റ്‌ ഫ്രാൻസിസ് കൈതാരത്ത്, സമാജം ജനറൽ സെക്രട്ടറി എൻ.കെ.വീരമണി എന്നിവർ അറിയിച്ചു. ജോസ് ഫ്രാൻസിസ് കൺവീനറും ഗോപി നമ്പ്യാർ, ശ്രീഹരി ജി.പിള്ള എന്നിവർ ജോയിന്റ് കൺവീനർമാരും ആയുള്ള കമ്മിറ്റിയാണു പരിപാടിക്കു നേതൃത്വം നൽകുന്നത്. ഫോൺ: 39848091, 39697600. 

Your Rating: