Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെനാൽറ്റി ഷൂട്ടൗട്ട്​: ബുദയ്യ കമ്മിറ്റി ജേതാക്ക​ൾ

football-01

​മനാമ​∙ ഐവൈസിസി ബഹ്റൈൻ, സൽമാബാദ്-ടൂബ്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ ബുദയ്യ ഏരിയ കമ്മിറ്റി ജേതാക്കളായി​.​ ഫൈന​ലിൽ​ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയെയാണു ബുദയ്യ പരാജയ​പ്പെടുത്തിയത്. ​

football-02

​ഉദ്ഘാടന പരിപാടി ഐവൈസിസി കേന്ദ്ര കമ്മിറ്റി പ്രസിഡ​ന്റ് ​ഈപ്പൻ ജോർ​ജും സമാപന സമ്മേളനം ബഹ്റൈനിലെ ഇ​ന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജ​ൻ​ ഉ​ദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡ​ന്റ് ​ലാൽസൺ അ​ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈനിലെ ​സാമൂഹിക​ പ്രവർത്തകനായ കെ.​ടി. സലീം, സെക്രട്ടറി അനസ് റഹീം തുടങ്ങിയവർ ​പ്രസംഗിച്ചു​. പ്രിൻസ് നടരാജൻ, കെ.റ്റി. സലീം, ഈപ്പൻ ജോർജ് എന്നിവർ ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഏരിയ ജനറൽ സെക്രട്ടറി സേവ്യർ​, ഏരിയ ട്രഷറർ രാജൻ ബാബു​ എന്നിവർ പ്രസംഗിച്ചു. സൽമാബാദ്​, ടൂബ്ളി ഏരിയ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.  

Your Rating: