Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഹ് ലൻ റമദാൻ കുടുംബ സംഗമം 27ന്

മനാമ∙ ദാറുൽ ഈമാൻ കേരള സെക്‌ഷനു കീഴിൽ പ്രവർത്തിക്കുന്ന മദ്രസയിൽ നടത്തിയ വാർഷിക പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾ ക്കുള്ള സമ്മാന ദാനവും അഹ് ലൻ റമദാൻ കുടുംബ സംഗമവും 27നു രാത്രി ഏഴിനു പാക്കിസ്ഥാൻ ക്ലബ്ബിൽ നടക്കും. ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ, കാപിറ്റൽ ചാരിറ്റി അസോസിയേഷൻ എന്നിവയുമായി സഹകരിച്ചു നടത്തുന്ന പരിപാടിയിൽ "റമദാൻ വസന്തം വന്നെത്തുമ്പോൾ" എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഷംസുദ്ദീൻ നദ്‌വി മുഖ്യ പ്രഭാഷണം നടത്തുമെന്നു സംഘാടക സമിതി കൺ വീനർ സി. ഖാലിദ്‌ അറിയിച്ചു. ഫോൺ: 33752468, 35913622. 

Your Rating: