Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി താരങ്ങള്‍ക്ക്  ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ പ്രത്യേക പുരസ്‌കാരങ്ങള്‍

ബഹ്‌റൈന്‍: റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന മലയാളി താരങ്ങള്‍ക്ക് ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പടെ പ്രത്യേക പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ ഡോ. കെ.ടി റബീഉള്ള അറിയിച്ചു. ഗോള്‍ഡ്‌ മെഡല്‍ നേടുന്ന താരത്തിനു 5 പവന്‍ പതക്കവും സില്‍വര്‍ മെഡല്‍ നേടുന്ന താരത്തിനു 3 പവനും  വെങ്കല മെഡല്‍ നേടുന്ന താരത്തിനു 1 പവന്‍ എന്നിങ്ങനെയാണ് പുരസ്കാരങ്ങള്‍.

ലോകത്തിനു  മുമ്പില്‍ ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്താന്‍ മലയാളി താരങ്ങള്‍ക്ക് കഴിയണമെന്നും മുന്‍കാലങ്ങളിലെ ഒളിംപികസുകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ മാതൃകയാക്കി മെഡലുകള്‍ നേടാന്‍ പുതിയ തലമുറക്ക് സാധിക്കണമെന്നും ഇന്ത്യയുടെ നേട്ടങ്ങളില്‍ മലയാളത്തിന്റെ കൈയൊപ്പ് രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ കായിക കുതിപ്പിന് വേണ്ടി എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ താനും തന്റെ മെഡിക്കല്‍ ഗ്രൂപ്പും സന്നദ്ധമാണെന്ന് അറിയിച്ച റബീഉള്ള ഇന്ത്യന്‍ സോഫ്റ്റ് ബോള്‍ ഏക വനിതാ താരമായ കോട്ടക്കല്‍ സ്വദേശിനി ആയിശക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ ആവശ്യമായ ധനസഹായം നല്‍കി. 

തന്റെ ജന്മനാടായ ഈസ്റ്റ് കോഡൂരില്‍ വിശാലമായ ഗ്രൗണ്ടും മറ്റു സംവിധാനങ്ങളും നാട്ടുകാര്‍ക്കായി ഒരുക്കി ഒട്ടേറെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഈ മേഖലയില്‍ സഹായങ്ങള്‍ നല്‍കിയിരുന്നു. സ്‌പോര്‍ട്‌സ് രംഗത്ത് കേരളത്തിന്റെ മുന്നേറ്റത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ കേരളത്തിലെ എല്ലാ വ്യവസായികളും കൈകോര്‍ക്കണമെന്നാണ് ഡോ. റബീഉള്ളയുടെ ആഗ്രഹം.

Your Rating: