Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തളർന്നുവീണ് ചികിൽസയിലായിരുന്ന മലയാളി മരിച്ചു

sajeev

മനാമ∙ അസ്കോൺ കോൺട്രാക്ടിങ് കമ്പനിയിൽ പ്ലംബറായിരുന്ന കൊട്ടാരക്കര ഓടനാവട്ടം സ്വദേശി സജീവ് കുമാർ (38) നിര്യാതനായി. തലച്ചോറിൽ രക്തം കട്ടപിടിച്ചു തളർന്നുവീണതിനെ തുടർന്നു സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 15 വർഷത്തോളം ബഹ്റൈനിലുണ്ടായിരുന്നു. ഇടയ്ക്കു നാട്ടിലേക്കു മടങ്ങിയ സജീവ് കുമാർ മൂന്നു മാസം മുൻപാണു വീണ്ടും ബഹ്റൈനിലത്തെിയത്. ഭാര്യ: അശ്വിനി. രണ്ടു കുട്ടികളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. 

Your Rating: