Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമസ്ത മനാമ മദ്രസയില്‍ മുതിര്‍ന്നവര്‍ക്കുള്ള സൗജന്യ ഖുർ ആന്‍ പഠന കോഴ്സ് ആരംഭിച്ചു

quran-class സമസ്ത മനാമ കേന്ദ്ര മദ്റസയില്‍ മുതിര്‍ന്നവര്‍ക്കായി ആരംഭിച്ച സൗജന്യ ഖുര്ആന്‍ പഠന കോഴ്സിന്‍റെ ഉദ്ഘാടനം സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ്  സയ്യിദ് ഫക്റുദ്ധീന്‍ കോയ തങ്ങള്‍ മുഹമ്മദ് മുഹ് സിന്‍ ഷാജിയില്‍ നിന്നും അപേക്ഷ സ്വീകരിച്ച് ഉദ്ഘാടനം ചെയ്യുന്നു.

മനാമ∙സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്രസയില്‍ 2016-2017 വര്‍ഷത്തെ മുതിര്‍ന്നവര്‍ക്കുള്ള സൗജന്യ ഖുർ ആന്‍ പഠന കോഴ്സിനു തുടക്കമായി. കോഴ്സ് ഉദ്ഘാടനത്തോടനുബന്ധിച്ച് മനാമ സമസ്ത മദ്രസയില്‍ സംഘടിപ്പിച്ച പ്രവേശനോത്സവ് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫക്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് മുഹ് സിന്‍ ഷാജി എന്ന ഗ്രാജ്വേഷന്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും അഡ്മിഷന്‍ സ്വീകരിച്ചാണ് പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചത്. കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ ഇവിടെ പഠനം നടത്തി വരുന്ന മുതിര്‍ന്നവരുടെ പുതിയ ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിനും ഇതോടൊപ്പം തുടക്കമായി.

ചടങ്ങില്‍  ഉസ്താദ് ഹാഫിൾ ഷറഫുദീൻ അധ്യക്ഷത വഹിച്ചു. ഉസ്താദ് ഉമറുല്‍ ഫാറൂഖ് ഹുദവി, ഉസ്താദ് അശ്റഫ് അൻവരി, VKK കുഞ്ഞഹമ്മദ് ഹാജി, ഒ.വി. അബ്ദുല്‍ ഹമീദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ശഫീഖ് വടകര ഖിറാഅത്ത് നടത്തി. റിയാസ് പുതുപ്പണം സ്വാഗതവും അബ്ദുൽ റസാഖ് വില്യാപ്പള്ളി നന്ദിയും പറഞ്ഞു.

സമസ്ത ബഹ്റൈന്‍ ഘടകത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എട്ടു മദ്രസകളില്‍ പ്രമുഖ മദ്രസയാണ് മനാമ കേന്ദ്ര മദ്രസ. മനാമ ഗോള്‍ഡ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഈ മദ്രസയില്‍ എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും രാത്രി. 9.30 നാണ് മുതിര്‍ന്നവര്‍ക്കുള്ള ക്ലാസ്സുകള്‍ നടക്കുക. സ്ത്രീകള്‍ക്കും പുരുഷന്മാരും പ്രത്യേക ബാച്ചുകളുണ്ട്. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ഈ മാസം അവസാനം വരെയും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സമസ്ത മനാമ മദ്രസയുമായി ബന്ധപ്പെടുക. +973-17227975.
 

Your Rating: