Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമസ്ത ബഹ്റൈന്‍ ഹജ്ജ് സംഘം പുറപ്പെട്ടു

samastha സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ പുറപ്പെടുന്ന ഹജ്ജ് സംഘത്തെ മനാമയില്‍ വെച്ച് യാത്രയാക്കിയപ്പോള്‍..

മനാമ∙ സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിക്കു കീഴിലുള്ള ഈ വർഷത്തെ ഹജ്ജ് സംഘം ബഹ്റൈനില്‍ നിന്നും യാത്ര തിരിച്ചു.ഉസ്ദാദ് ഹാഫിള് ശറഫുദ്ധീന്‍ മുസ്ലിയാരാണ് ഹജ്ജ് സംഘത്തെ നയിക്കുന്നത്. ആദ്യമായി  മദീനയിലെത്തുന്ന സംഘം മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തും. യാത്രയപ്പിനു മുന്നോടിയായി നടന്ന പ്രാര്‍ത്ഥനക്ക് സമസ്ത ബഹ്റൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി നേതൃത്വം നല്‍കി. 

ചടങ്ങില്‍ ജന.സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്, ട്രഷറര്‍ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി എന്നിവരുടെ നേതൃത്വത്തിലുള്ള സമസ്ത  ബഹ്റൈന്‍ കേന്ദ്ര നേതാക്കളും വിവിധ ഏരിയാ കമ്മറ്റി പ്രതിനിധികളും പണ്ഢിതന്മാരും പങ്കെടുത്തു.  സമസ്ത ബഹ്റൈന്‍ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് പ്രതിനിധികളും സംഘത്തെ യാത്രയയക്കാനെത്തിയിരുന്നു. 

Your Rating: