Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എൻസിഎസ് സാഹിത്യ വേദി കമ്മിറ്റി രൂപീകരിച്ചു

sncs

മനാമ ∙ എസ്എൻസിഎസ് സാഹിത്യ വേദി പുതിയ കമ്മിറ്റിയുടെ ഉദ്ഘാടനം ബാജി ഓടംവേലി നിർവഹിച്ചു. ചെയർമാൻ പവിത്രൻ കെ. വിയുടെ ആധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തണൽ പബ്ലിക്കേഷന്റെ ‘മണൽ മർമരം’ കവിതാ സമാഹാരം സാഹിത്യ വേദി കൺവീനർ രാജീവ് ഏവൂർ സദസ്സിനു പരിചയപ്പെടുത്തി.

പടയണി കലാകാരനും കവിയുമായ മനു കൂരമ്പാല ‘മലയാളം’ എന്ന കവിതയും പടയണിപ്പാട്ടുകളും ആലപിച്ചു. മണൽ മർമ്മരത്തിൽ പ്രസിദ്ധീകരിച്ച സ്വന്തം കവിതകൾ എസ്എൻസിഎസ് അംഗങ്ങളായ രജിതാ അനിയും ആലശ്ശേരി അരവിന്ദാക്ഷനും രാജീവ് ഏവൂരിന്റെ കവിത മനീഷാ സന്തോഷും അവതരിപ്പിച്ചു. ഈ വർഷം മരിച്ച അതുല്യ പ്രതിഭകളെ സ്മരിച്ചു.

കാവാലം നാരായണപ്പണിക്കരുടെ ഓർമകൾക്കു മുന്നിൽ സമർപ്പിച്ച “ ആലായാൽ തറവേണം’’ എന്ന നാടൻ പാട്ട് മനീഷാ സന്തോഷ്, ശരത്ത്, സുരേഷ് ശിവാനന്ദൻ എന്നിവർ ആലപിച്ചു. പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മുകുന്ദൻ എം., ഭാര്യ ബീന എന്നിവരെ ആദരിച്ചു. ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ, സാഹിത്യവേദി കോഓർഡിനേറ്റർ സി. ഷൈൻ എന്നിവർ പ്രസംഗിച്ചു.

Your Rating: