Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈനിലും ശ്രീകൃഷ്ണ ജയന്തി ആഘോഷം

sree-krishna-jayanthi ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബഹ്റൈനിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഘോഷയാത്രയില്‍ നിന്ന് 

ബഹ്റൈൻ∙ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബഹ്റൈനിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വിവിധ പരിപാടികള്‍ നടത്തി. തട്ടായ് ഹിന്ദു കമ്മ്യൂണിറ്റി, ചിന്‍മയ സൊസൈറ്റി, ഇസ്കോണ്‍, മാതാ അമൃതാനന്ദമയി സേവാ സമിതി, ആര്‍ട് ഓഫ് ലിവിങ്, എന്‍.എന്‍.സി.എസ്, ഗുരുദേവ സോഷ്യല്‍ സൊസൈറ്റി, കെ.എസ്.സി.എ, വിശ്വകല സാംസ്കാരിക വേദി, പ്രവാസി വിശ്വകര്‍മ സഭ, ബാലഭാരതി, നാരായണീയ സംസ്കൃതി ട്രസ്റ്റ്, കാനൂ ഗാര്‍ഡന്‍ അയ്യപ്പക്ഷേത്രം എന്നിവരുടെ ഭാരവാഹികളും പ്രവര്‍ത്തകരുമാണ് ഘോഷയാത്രയില്‍ അണിനിരന്നത്.  

sree-krishna-jayanthi2

ശ്രീകൃഷ്ണന്‍െറയും ഗോപികമാരുടെയും നിശ്ചലദൃശ്യങ്ങള്‍ നിറഞ്ഞ നിരവധി ഫ്ളോട്ടുകളാണ് ഘോഷയാത്രയില്‍ ഒരുക്കിയത്. ‘സോപാനം’ വാദ്യകലാസംഘത്തിന്‍െറ ചെണ്ടമേളവും ഉറിയടിയും പ്രസാദ വിതരണവും നടന്നു. ബഹ്റൈന്‍ പ്രവാസി സമൂഹത്തിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Your Rating: