Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസി നിര്യാതനായി

sreenivasan

മനാമ​∙ ​മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതംമൂലം ​നിര്യാതനായി. തൃശൂർ ​ഇരിഞ്ഞാലക്കുട മാടായിക്കോണം കോരാംവീട്ടി​ൽ​ ശ്രീനിവാസ​ൻ​ (61) ആണു മരിച്ചത്. ഇൗ മാസം ഒന്നിനായിരുന്നു ബഹ്റൈനിൽ നിന്ന് ​ഇദ്ദേഹം​ നാട്ടിലെത്തിയ​ത്​. ​​1981 മുത​ൽ​ ബഹ്റൈനി​ൽ ജോലി ചെയ്തിരുന്ന ശ്രീനിവാസ​ൻ ഇൗ മാസം എട്ടിന് നടക്കാനിരുന്ന മകളുടെവിവാഹത്തി​ന് വേണ്ടിയാണ് നാട്ടിലെത്തിയത്. സൗദാമിനിയാണ് ഭാര്യ. മക്ക​ൾ​: സിനി,സിജി, സിയ. മരുമക്ക​ൾ​: തിലക​ൻ​, ഉല്ലാസ്. സംഗമം ഇരിഞ്ഞാലക്കുട​ ​അനുശോ​ചി​ച്ചു.

​വാർത്ത∙മാത്യു വർഗീസ്.​ 

Your Rating: