Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് മേരീസ് കത്തീഡ്രലിൽ ഓർമപ്പെരുന്നാൾ ആചരിച്ചു

perunal ബഹ്റൈൻ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് പ്രദക്ഷിണത്തിനു ശേഷമുള്ള ആശീർവാദം.

മനാമ ∙ ബഹ്റൈൻ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ആചരിച്ചു. വ്യാഴാഴ്ച സന്ധ്യാനമസ്കാരവും ധ്യാനപ്രസംഗവും റാസയും ആശീർവാദവും നടന്നു.

വെള്ളിയാഴ്ച പ്രഭാതനമസ്കാരം, മൂന്നിന്മേൽ കുർബാന, ചെമ്പെടുപ്പ്, നേർച്ചവിളമ്പ് എന്നിവ നടന്നു. വികാരി ഫാ. വർഗീസ് യോഹന്നാൻ വട്ടപ്പറമ്പിൽ, സഹ വികാരി ഫാ. എം.ബി. ജോർജ്, ഫാ. ഉമ്മൻ സഖറിയ, ഫാ. ഫിലിപ്പോസ് ഡാനിയേൽ, ഫാ. ഷിബു വർഗീസ്, ഫാ. ജോർജ് ഏബ്രഹാം എന്നിവർ ശുശ്രൂഷകൾക്കു നേത്യത്വം നൽകി. ഇന്നു മുതൽ 12 വരെ ധ്യാനമുണ്ടാകും.  

Your Rating: