Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്മര്‍ക്യാമ്പായ കളിക്കളത്തിന് സമാപനം

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന കുട്ടികളുടെ സമ്മര്‍ക്യാമ്പായ കളിക്കളം കളം പിരിയുന്നു. ജൂലായ്‌ 3ന് തുടക്കം കുറിച്ച സമ്മര്‍ ക്യാമ്പില്‍ പങ്കെടുത്ത 15 വയസ്സില്‍ താഴെ പ്രായക്കാരായ 200 ലേറെ കുട്ടികള്‍ അണിനിരക്കുന്ന വര്‍ണ്ണപകിട്ടാര്‍ന്ന കലാവിരുന്നോടെ ആഗസ്റ്റ്‌ 19 നാണ് സമാപനം എന്ന് ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ്‌ പി.വി രാധാകൃഷ്ണ പിള്ള , സമാജം ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കേരളീയത്തനിമയാര്‍ന്ന കലാസാംസ്കാരിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് ചിത്രകല ,സംഗീതം നൃത്തം നാടകം കരകൌശലം,വ്യക്തികത വികസനം സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനത്തോടൊപ്പം വിജ്ഞാനപ്രദവും വിനോദകരുമായപരിപാടികളോടെ അവധികാല ക്യാമ്പ്‌ ശ്രദ്ധേയമായി. ആലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന കളിയരങ്ങിന്റെ ഡയറക്ടറും മികച്ച കലാഅധ്യാപകനുള്ള ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവും ആയ ചിക്കൂസ് ശിവന്റെ നേതൃത്വത്തില്‍ ഇരുപതോളം പേരുടെ സഹകരണത്തോടെയാണ് ഗള്‍ഫ് മേഖലകളില്‍ നടന്നു വരുന്നതായ ഏറ്റവും വലിയ ഈ സമ്മര്‍ ക്യാമ്പ്‌ വിജയകരമായി സമാപിക്കുന്നത്.

നാല് ഗ്രൂപ്പുകളിലായി കുട്ടികളെ തിരിച്ചു തികച്ചും ആരോഗ്യകരമായ മത്സരങ്ങളിലൂടെ ക്രമീകരിച്ച ക്യാമ്പില്‍ അവധികാലത്തെ ആഘോഷമാക്കി തീര്‍ക്കും വിധത്തില്‍ ഉള്ള സംവിധാനമാണ് ഒരുക്കിയിരുന്നത്. വിവിധ രംഗത്ത് പ്രതിഭ തെളിയിച്ച പ്രമുഖ വ്യക്തികളുടെ ക്ലാസുകളും കുട്ടികളില്‍ കൂടുതല്‍ അവബോധം സൃഷ്ടിച്ചു.ഡോള്‍ഫിന്‍ പാര്‍ക്കിലേക്കുള്ള ഉല്ലാസകാഴ്ചയും ആസ്വാദ്യകരമായിരുന്നു.

47 ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ നിന്നും ചെത്തിപ്പൂക്കള്‍ ,മന്ദാര ചെപ്പ്,പിച്ചകനിലാവ്,തുളസിക്കതിര്‍ എന്നീ പേരുകളില്‍ നാല് കൈയെഴുത്തു പ്രതികള്‍ തയ്യാറാകുകയും അതിന്‍റെ ഉള്ളടക്കത്തില്‍ കുട്ടികളുടെതായ കഥകള്‍ കവിതകള്‍, ലേഖനങ്ങള്‍, അഭിമുഖങ്ങള്‍ ,ചിത്രങ്ങള്‍ തുടങ്ങിയവയോടെ പ്രസിദ്ധപ്പെടുത്തിയും ശ്രദ്ധേയമായി.  കളിക്കളം 2016 ന്‍റെ സ്മരണിക എന്ന നിലയില്‍ ഇവ സമാജം ലൈബ്രറിയില്‍ സൂക്ഷിക്കപ്പെടുമെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.

19ന് സംഘടിപ്പിച്ചിട്ടുള്ള “ കളംപിരിയല്‍” ചടങ്ങില്‍ അവതരിപ്പിക്കുന്ന കലാവിരുന്ന് ക്യാമ്പില്‍ ലഭിച്ച പരിശീലനത്തില്‍ നിന്നും രൂപംകൊണ്ട പരിപാടികളാണ് അരങ്ങേറുന്നതെന്നും കുട്ടികള്‍ തന്നെ അവതാരകരായി എത്തുന്നതും അവധികാല കളരിയുടെ ലക്ഷ്യത്തെ സാക്ഷാത്ക്കരിക്കുന്നതാണെന്നും സമാജം കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി സമാജം അസിസ്റ്റന്റ്‌ സെക്രട്ടറി സിറാജുധീന്‍ കൊട്ടാരക്കര എന്നിവര്‍ അഭിപ്രായപ്പെട്ടു.

Your Rating: