Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൺഡേ സ്കൂൾ വാർഷികം

sunday-school ബഹ്‌റൈൻ മാർത്തോമ്മാ സൺഡേ സ്‌കൂൾ വാർഷികത്തോടനുബന്ധിച്ചു സ്‌കൂളിന്റെ വാർഷിക പ്രസിദ്ധീകരണമായ ബ്ലൂമിങ് ബഡ്‌സിന്റെ‘ പ്രകാശനം ഇടവക വികാരി റവ. സാം മാത്യു സെന്റ് മേരീസ് കത്തീഡ്രൽ സൺഡേ സ്‌കൂൾ ഹെഡ്‌മാസ്‌റ്റർ സാജൻ വർഗീസിന് ആദ്യ കോപ്പി നൽകി നിർവഹിക്കുന്നു. ഏബ്രഹാം മാത്യു, റവ. റജി. പി. ഏബ്രഹാം, ചീഫ് എഡിറ്റർ സൂസി അലക്‌സ്, ഹെഡ് മാസ്‌റ്റർ ബിജു കെ. നൈനാൻ, സെക്രട്ടറി ജനു ജോൺ എന്നിവർ സമീപം.

മനാമ ∙ ബഹ്‌റൈൻ മാർത്തോമ്മാ ഇടവക സൺഡേ സ്‌കൂൾ വാർഷികാഘോഷവും അവാർഡ് ദാനവും സംഘടിപ്പിച്ചു. ഇടവക വികാരി റവ. സാം മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്‌റൈൻ ക്‌നാനായ ഇടവക വികാരി ഫാ. ടിനോ തോമസ് മുഖ്യാതിഥിയായിരുന്നു. ഇടവക സഹ വികാരി റവ. റജി പി. ഏബ്രഹാം, ഹെഡ്‌മാസ്‌റ്റർ ബിജു കെ. നൈനാൻ, സെക്രട്ടറി ജനു ജോൺ, ഫിലിപ്പ് ദാനിയൽ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ സൺഡേ സ്‌കൂൾ വാർഷിക പ്രസിദ്ധീകരണമായ ‘ബ്ലൂമിങ് ബഡ്‌സിന്റെ’ പ്രകാശനം ഇടവക വികാരി റവ. സാം മാത്യു സെന്റ് മേരീസ് കത്തീഡ്രൽ സൺഡേ സ്‌കൂൾ ഹെഡ്‌മാസ്‌റ്റർ സാജൻ വർഗീസിന് ആദ്യ കോപ്പി നൽകി നിർവഹിച്ചു. തുടർന്ന്, വിവിധ കലാപരിപാടികൾ അരങ്ങേറി. സിബിഎസ്ഇ പരീക്ഷകളിൽ ഉന്നതവിജയം കരസ്‌ഥമാക്കിയ വിദ്യർഥികളെ ആദരിച്ചു. സൺഡേ സ്‌കൂൾ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി.

Your Rating: