Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മയ്യഴിയുടെ കഥാകാരന്റെ വരികളിൽ തുടിച്ച വരകൾ

bks ബഹ്‌റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച ‘വരയും വരിയും കഥയിലേക്കൊരു ചിത്രവീഥി’എന്ന പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാർ എം. മുകുന്ദനോടൊപ്പം

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദന്റെ കഥയ്ക്കൊപ്പം പത്തോളം കലാകാരന്മാർ ഒറ്റ ക്യാൻവാസിൽ ചിത്രങ്ങൾ വരയ്‌ക്കുന്ന ‘ വരയും വരിയും കഥയിലേക്കൊരു ചിത്രവീഥി’ എന്ന പരിപാടി സംഘടിപ്പിച്ചു. കഥ വായിക്കുന്നതിനൊപ്പം ചിത്രങ്ങൾ വരച്ചു പോകുകയായിരുന്നു.

bks-bah

പരിപാടിയിൽ മുഖ്യാതിഥിയായി എം. മുകുന്ദൻ പങ്കെടുത്തു. ബഹ്‌റൈനിലെ മാഹി അസോസിയേഷന്റെ സഹകരണത്തോടെ ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവേദിയാണു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്‌ത ‘ബോഴൂർ മയ്യഴിയിൽ’ എന്ന ഹ്രസ്വ ചിത്ര പ്രദർശനവും അതിനുശേഷം ചർച്ചയും നടന്നു.

Your Rating: