Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീസാ തട്ടിപ്പിൽ കുടുങ്ങുന്നത് തടയാന്‍ വെബ്‌സൈറ്റ്

visa

മനാമ∙ ഗള്‍ഫില്‍ തൊഴില്‍ തേടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വീസാ തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാൻ നാട്ടില്‍ നിന്ന് തന്നെ വെബ്‌സൈറ്റിലൂടെ തങ്ങളുടെ വീസയുടെ അംഗീകാരം പരിശോധിക്കാം.എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ ​പലരും ​ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെ​ടുത്താത്തത്​ വ്യാജ ​വീസാ റാക്കറ്റുകള്‍ക്ക് അനുഗ്രഹമായിത്തീരുന്നു.

​വീസാ​തട്ടിപ്പുകളിലോ തൊഴില്‍ പ്രശ്‌നങ്ങളിലോ കുരുങ്ങാതിരിക്കാന്‍ ഉദ്യോഗാര്‍​ഥി​കള്‍ക്ക് ഏറെ സഹായകരമാണ് ബഹ്‌റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി തങ്ങളുടെ വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തിയ സംവിധാനം.​

നാട്ടില്‍ നിന്ന് തന്നെ ഒരു ഉദ്യോഗാര്‍​ഥി​ക്ക് www.imra.bh എന്ന വെബ്‌സൈറ്റില്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തി ​വീസ അംഗീകൃതമാണോ എന്ന് മനസിലാ​ക്കാം. ഈ സൗകര്യം ഉദ്യോഗാര്‍​ഥികള്‍ ഉപയോഗപ്പെടുത്തണമെന്ന് നിയമവിദ​ഗ്ധരുടെ അഭിപ്രായം.

വാർത്ത: ​സബീഷ്‌ വടകര

Your Rating: