Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേൾഡ് മലയാളി കൗൺസിൽ കേരളപ്പിറവി ആഘോഷം

മനാമ ∙ വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ്‌ 60–ാം കേരളപ്പിറവി ആഘോഷം നവംബർ മൂന്ന്, നാല് തീയതികളിൽ വിപുലമായ രീതിയിൽ നടത്തും. മലയാളത്തനിമയുള്ള ഫാഷൻ ഷോയും, വിവിധ കേരള ഉൽപന്നങ്ങളുടെ പ്രോത്സാഹനത്തിനായുള്ള പ്രദർശനങ്ങളും സാംസ്‌കാരിക സമ്മേളനവും ഉണ്ടാകുമെന്നു ചെയർമാൻ പി.ഉണ്ണിക്കൃഷ്ണൻ, പ്രസിഡന്റ് സേവി മാത്തുണ്ണി, സെക്രട്ടറി ജോഷ്വ മാത്യു എന്നിവർ അറിയിച്ചു. വിവിധ പ്രായക്കാർക്കും, ദമ്പതികൾക്കു പ്രത്യേകമായും നടത്തുന്ന ഫാഷൻ ഷോയിൽ വിജയികളാകുന്നവർക്കു സമ്മാനങ്ങൾ നൽകും.

വിശദവിവരങ്ങൾക്ക്: ഫൈസൽ എഫ്എം - 3679 9019, മൃദുല ബാലചന്ദ്രൻ- 3937 2322, ജയശ്രീ സോമനാഥ് - 3954 3077, ഷൈനി നിത്യൻ - 3669 2468. 

Your Rating: