Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു

wmc

മനാമ ∙ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജൻ ഭാരവാഹികൾ: അബ്ദുൽ കാലം, ദുബായ് (ചെയ), വർഗീസ് ജോർജ്, ഷാർജ (പ്രസി), രാധാകൃഷ്ണൻ തെരുവത്ത്, ബഹ്റൈൻ (സെക്ര), അനുപ്രതാപ്, ദുബായ് (ട്രഷ). ജനറൽ കൗൺസിൽ യോഗത്തിൽ ചെയർമാൻ സാം മാത്യു (റിയാദ്) അധ്യക്ഷത വഹിച്ചു.

കൊളംബോയിൽ നവംബർ 10, 11, 12 തീയതികളിൽ നടക്കുന്ന ദ്വൈവാർഷിക സമ്മേളനത്തെക്കുറിച്ചു സംഘാടക സമിതി അംഗം ജോൺ മത്തായി വിശദീകരിച്ചു. ജൂലൈ-ഓഗസ്റ്റ് കാലയളവിൽ കേരളത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവാസി മലയാളി സംഗമം, കേരളത്തിൽ ആരംഭിക്കാനിരിക്കുന്ന വേൾഡ് മലയാളി സെന്റർ, മലയാളി ഹിസ്റ്ററി മ്യൂസിയം എന്നിവയെക്കുറിച്ചുള്ള തീരുമാനങ്ങളും വേൾഡ് വൈഡ് മലയാളി ചേംബർ ഓഫ് കൊമേഴ്സ് ഉദ്ഘാടനവും കൊളംബോ സമ്മേളനത്തിലുണ്ടാകും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.