Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേൾ‍ഡ് മലയാളി കൗൺസിൽ ഭരണസമിതി സ്ഥാനമേറ്റു

wmc വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസിന്റെ പുതിയ ഭരണ സമിതിയുടെ സ്‌ഥാനാരോഹണ ചടങ്ങിന്റെ ഉദ്‌ഘാടനം കൗൺസിൽ ഗുഡ്‌വിൽ അംബാസഡർ എ.എസ്.ജോസ് നിർവഹിക്കുന്നു. കൗൺസിൽ ഭാരവാഹികൾ സമീപം.

മനാമ ∙ ബഹ്‌റൈൻ പ്രോവിൻസ് വേൾഡ് മലയാളി കൗൺസിൽ പുതിയ ഭരണ സമിതിയുടെ സ്‌ഥാനാരോഹണ ചടങ്ങിന്റെ ഉദ്‌ഘാടനം കൗൺസിൽ ഗുഡ്‌വിൽ അംബാസഡർ എ.എസ്.ജോസ് നിർവഹിച്ചു. കൗൺസിൽ പ്രസിഡന്റ് സേവി മാത്തുണ്ണി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡിടി ചീഫ് എഡിറ്റർ സോമൻ ബേബി, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്‌ണപിള്ള, സയാനി മോട്ടോഴ്‌സ് ജനറൽ മാനേജർ മുഹമ്മദ് സാക്കി എന്നിവർ വിശിഷ്‌ഠാതിഥികളായിരുന്നു.

കൗൺസിൽ ചെയർമാൻ പി.ഉണ്ണിക്കൃഷ്‌ണൻ, സെക്രട്ടറി ജോഷ്വ മാത്യു, വൈസ് ചെയർപഴ്‌സൻ മൃദുല ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് വി.വി.മോഹൻ, സതീഷ് മുതലയിൽ, ലതാ ഉണ്ണിക്കൃഷ്‌ണൻ, രമേശ് പയ്യന്നൂർ, പ്രകാശ് വടകര, വിനീഷ് എന്നിവർക്കു കൗൺസിലിന്റെ ഉപഹാരം നൽകി ആദരിച്ചു. തുടർന്നു നടന്ന റേഡിയോത്സവത്തിൽ രമേശ് പയ്യന്നൂർ, രാജീവ് കോടംപള്ളി, ആൻട്രിയ, ഗ്രീഷ്‌മ, നിത്യ, നിയാസ്, രഞ്‌ജിത്ത് മുൻഷി എന്നിവർ പങ്കെടുത്തു.

Your Rating: