Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാബു പറശ്ശേരിക്ക് നാടക അവാർഡ്

bah-award

കുവൈത്ത് സിറ്റി ∙ കെ.ടി.മുഹമ്മദ് പഠനവേദി ഏർപ്പെടുത്തിയ നാടക അവാർഡ് (33,333 രൂപ) പ്രമുഖ നാടക പ്രവർത്തകനും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ബാബു പറശ്ശേരിക്കു ലഭിച്ചു.

14ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്നു ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുവൈത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സി.ഭാസ്‌കരൻ, ജോയ് മുണ്ടക്കാട്, ഷറഫുദ്ദീൻ കണ്ണേത്ത്, ചാക്കോ ജോർജുകുട്ടി, ബക്കർ തിക്കോടി (സാമൂഹികം), മലയിൽ മൂസ കോയ, പി.സി.ഹരീഷ് (മാധ്യമം), ജോണാർട്‌സ് (കല), സജീവ് കെ.പീറ്റർ, സുരേഷ് തോലമ്പ്ര, ദിലീപ് നടേരി, ദീപു മോഹൻദാസ് (നാടകം), റാഫി കോഴിക്കോട്, റാഫി കല്ലായി, ഷൈജു പള്ളിപ്പുറം, സിന്ധു രമേശ്, ബിജു തിക്കോടി (സംഗീതം) എന്നിവരെ ചടങ്ങിൽ ആദരിക്കും.

k-t

കെ.ഷൈജിത്ത്, കെ.ഹസ്സൻ കോയ, വി.പി.മുകേഷ്, ലിസി കുര്യാക്കോസ്, കെ.അബൂബക്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.