Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശമായി ലഫ്. ആരോൺ എത്തി; സൈനികരാകാൻ മോഹിച്ച് കുട്ടികൾ

aron കുവൈത്തിലെ സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിൽ നൽകിയ സ്വീകരണത്തിൽ പൂർവവിദ്യാർഥി കൂടിയായ ഇന്ത്യൻ സൈനികൻ ലഫ്. ആരോൺ മാത്യു പ്രസംഗിക്കുന്നു.

കുവൈത്ത് സിറ്റി ∙ കശ്‌മീരിലെ വെടിയൊച്ചകളെക്കുറിച്ചുള്ള വാർത്തകൾക്കിടയിൽ കുട്ടികൾക്ക് സൈനിക സേവനത്തിന്റെ ആവേശം നിറയ്ക്കുന്ന അനുഭവകഥകളുമായി പൂർവ വിദ്യാർഥി ആരോൺ മാത്യു സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിന്റെ അതിഥിയായി. കശ്മീരിൽ സൈനിക സേവനം നടത്തുന്ന ആരോൺ 12–ാം ക്ലാസ് വരെ ഇതേ സ്‌കൂളിലെ വിദ്യാർഥിയായിരുന്നു. ആറുവർഷത്തിനുശേഷം വിദ്യാലയത്തിലേക്ക് കടന്നുവരുമ്പോൾ ആരോണിന്റെ പേരിനു മുൻപിൽ ഒരു വിശേഷണം കൂടിയുണ്ടായിരുന്നു.

ലഫ്.ആരോൺ മാത്യു. ബന്ധുക്കൾക്കൊപ്പം അവധി ചെലവഴിക്കാൻ കുവൈത്തിൽ എത്തിയ ആരോണിനെ സ്‌കൂളിലേക്ക് ക്ഷണിക്കുകയായിരുന്നു സ്കൂൾ അധികൃതർ. ഉറി ആക്രമണവും അതിർത്തി പ്രശ്‌നങ്ങളുമെല്ലാം വാർത്തകളിൽ നിറയുന്ന സമയത്ത് കശ്‌മീരിൽ സേവനം നടത്തുന്ന ഇന്ത്യൻ സൈനികന്റെ സാന്നിധ്യം അവിടത്തെ വിശേഷങ്ങൾ തേടുന്നതിൽ കുട്ടികളെ ഉത്സുകരാക്കി. സൈന്യത്തെക്കുറിച്ചും സൈനിക രീതികളെക്കുറിച്ചുമൊക്കെ കുട്ടികൾ ചോദിച്ചറിഞ്ഞു. വിദ്യാലയത്തിലെ പിൻതലമുറയോടുള്ള സംവാദത്തിൽ ആരോൺ ഇരുത്തം വന്ന സൈനികന്റെ റോളിലായി.

സൈനിക വിശേഷങ്ങൾക്കൊപ്പം ഇന്ത്യൻ സൈന്യത്തിന്റെ ശേഷിയെക്കുറിച്ചും പ്രാമുഖ്യത്തെക്കുറിച്ചുമുള്ള സംശയങ്ങൾക്കും മറുപടി നൽകി. സൈനിക സേവനത്തിനിറങ്ങാൻ താത്‌പര്യമുള്ളവർ ആരുണ്ട് എന്ന ചോദ്യത്തിന് അനുകൂല പ്രതികരണം പെൺകുട്ടികളിൽനിന്ന് ഉൾപ്പെടെ സദസ്സിന്റെ പല കോണുകളിൽനിന്നുമുണ്ടായി. സൈനിക ജോലിയുടെ സാഹസികത വ്യക്‌തമാക്കുന്ന വിഡിയോയും ആരോൺ പ്രദർശിപ്പിച്ചു. പ്രിൻസിപ്പലും സീനിയർ അഡ്‌മിനിസ്‌ട്രേറ്ററുമായ ഡോ.വി.ബിനുമോൻ, വൈസ് പ്രിൻസിപ്പൽ ഡോ.സാം ടി. കുരുവിള എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.