Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർപൺ കുവൈത്ത് വാർഷികത്തിന് ഇന്ത്യൻ കൾചറൽ ഷോ

arpan അർപൺ കുവൈത്ത് നടത്തുന്ന ഇന്ത്യൻ കൾചറൽ ഷോയുടെ ബ്രോഷർ കെ.മഹാദേവൻ, കെ.പി.സുരേഷ് എന്നിവർ പ്രകാശനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙ അർപൺ കുവൈത്ത് 17–ാം വാർഷികത്തിന്റെ ഭാഗമായി ഇന്ത്യൻ കൾചറൽ ഷോ സംഘടിപ്പിക്കും. നവംബർ നാലിന് അബ്ബാസിയ മറീനാ ഹാളിൽ നടത്തുന്ന പരിപാടിയിൽ ഇന്ത്യയിൽനിന്നുള്ള ‘എംജെ 5’ സംഘം നൃത്തം അവതരിപ്പിക്കും.

ദേശീയോദ്‌ഗ്രഥനം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽനിന്നുള്ള അനവധി നൃത്തങ്ങളും കോർത്തിയിണക്കിയാകും പരിപാടിയെന്നു ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കുവൈത്തിൽ പ്രവർത്തിക്കുന്ന വിവിധ സംസ്‌ഥാനങ്ങളിൽനിന്നുള്ള നൃത്ത സംഘങ്ങൾ അതിൽ അണിചേരും. പ്രസിഡന്റ് പി.എ.മേനോൻ, ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി പടിയത്ത്, പ്രോഗ്രാം കൺവീനർമാരായ കെ.പി.സുരേഷ്, കെ.മഹാദേവൻ, ട്രഷറർ എസ്.പി.ഗണേശ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. പരിപാടിയുടെ ബ്രോഷർ കൺവീനർമാരായ മഹാദേവൻ, കെ.പി.സുരേഷ് എന്നിവർ ചേർന്നു പ്രകാശനം ചെയ്‌തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.