Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടുകൾ കേന്ദ്രീകരിച്ചു മദ്യനിർമാണം: ഇന്ത്യക്കാരൻ ഉൾപ്പെടെ ഒൻപതുപേർ പിടിയിൽ

കുവൈത്ത് സിറ്റി ∙ മദ്യനിർമാണവുമായി ബന്ധപ്പെട്ടു രണ്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ ഒൻപതുപേർ പിടിയിൽ. കൈഫാനിലെ ഒരു വീട് കേന്ദ്രീകരിച്ചു മദ്യനിർമാണത്തിൽ ഏർപ്പെട്ടതിനാണ് ഇന്ത്യക്കാരനും മൂന്നു ശ്രീലങ്കക്കാരും പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നു നിരീക്ഷണം നടത്തിയ പൊലീസ് പബ്ലിക് പ്രോസിക്യൂഷനിൽനിന്ന് വാറണ്ട് സമ്പാദിച്ച് വീടു പരിശോധിക്കുകയായിരുന്നു. അവിടെ നിന്ന് 125 ബക്കറ്റ് മദ്യവും മദ്യനിർമാണത്തിനുള്ള ഉപകരണങ്ങളും പിടികൂടി.

പിടികൂടിയവർ ഇഖാമ കാലാവധി കഴിഞ്ഞ് കുവൈത്തിൽ തങ്ങുന്നവരാണെന്നും കണ്ടെത്തി. ഒരാൾ കുടിയേറ്റ വിഭാഗം അന്വേഷിച്ചുവരുന്ന ആളുമായിരുന്നു. വീടു വാടകയ്‌ക്കെടുത്തു മദ്യനിർമാണം തൊഴിലാക്കുകയായിരുന്നു നാൽവർ സംഘം. മഹ്‌ബൂലയിൽ ഫ്ലാറ്റിനകത്തു മദ്യനിർമാണത്തിൽ ഏർപ്പെട്ട വിയറ്റ്‌നാം സ്വദേശികളായ അഞ്ചുപേരാണ് പിടിയിലായത്. ഫ്ലാറ്റിൽനിന്ന് 63 കുപ്പി മദ്യവും പിടികൂടി. പിടിയിലായവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്കു കൈമാറി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.