Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമുദ്രാതിർത്തി ലംഘിച്ച ബോട്ടുകൾ പിടിയിൽ

boat

കുവൈത്ത് സിറ്റി ∙ സമുദ്രാതിർത്തി കടന്നു മത്സ്യബന്ധനത്തിൽ ഏർപ്പെട്ട ഒൻപതു മത്സ്യബന്ധന ബോട്ടുകൾ തീരദേശസേന പിടികൂടി. അതിർത്തി കടന്നുള്ള മത്സ്യബന്ധനത്തിന് ആവശ്യമായ അനുമതി ഇല്ലാതെ സഞ്ചരിച്ചവയാണിവ. തീരദേശസേനയുടെ റഡാറിൽ പ്രത്യക്ഷമായതിനെ തുടർന്നാണ് ബോട്ടുകൾ പിടികൂടിയത്.

അതിർത്തിക്കപ്പുറത്തുപോയി മീൻ പിടിക്കുന്നതിനാവശ്യമായ രേഖകളൊന്നും അവരുടെ കൈവശം ഉണ്ടായിരുന്നില്ല. മത്സ്യബന്ധന ഉപകരണങ്ങൾ ഉൾപ്പെടെ ബോട്ടുകളിലുണ്ടായിരുന്ന വസ്‌തുക്കൾ കണ്ടുകെട്ടി. ബോട്ടുകൾ സബാഹ് അൽ അഹമ്മദ് നേവൽ ബേസിലേക്കു നീക്കി. സമുദ്രാതിർത്തി സംബന്ധിച്ച നിയമവ്യവസ്‌ഥകൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.