Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിഎൻഎ വിവരശേഖരണം: വാദം കേൾക്കൽ 21ന്

കുവൈത്ത് സിറ്റി ∙ ഡിഎൻഎ വിവരശേഖരണത്തിനെതിരായ ഹർജിയിൽ ഡിസംബർ 21നു വാദം കേൾക്കാൻ ഭരണഘടനാ കോടതി തീരുമാനിച്ചു. സ്വദേശികളും വിദേശികളും ഡിഎൻഎ വിവരശേഖരണത്തിനു വിധേയരാകണമെന്നു കഴിഞ്ഞ വർഷം ജൂലൈ ഒന്നിനാണ് പാർലമെന്റ് നിയമം പാസാക്കിയത്. അതിനെതിരെ ഈ വർഷം ജൂൺ 13നു ചിലർ സമർപ്പിച്ച ഹർജിയാണു വാദം കേൾക്കാനായി മാറ്റിവച്ചത്.

ക്രിമിനലുകളെയും തീവ്രവാദികളെയും കണ്ടെത്തുന്നതിനുള്ള പരിശോധനയുടെ ഭാഗമായി രാജ്യത്തുള്ള മുഴുവൻ ആളുകളുടെയും ഡിഎൻഎ വിവരം ശേഖരിക്കുക എന്നതാണ് നിയമം വ്യവസ്‌ഥ ചെയ്യുന്നത്. വിവരശേഖരണവുമായി സഹകരിക്കാത്തവർക്ക് ഒരുവർഷം വരെ തടവും 10000 ദിനാർ വരെ പിഴയും നിയമത്തിലുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.