Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവിങ്ങിനിടെ ഫോൺ വിളി വേണ്ട; സീറ്റ് ബെൽറ്റ് നിർബന്ധം

DRIVING-PHONE

കുവൈത്ത് സിറ്റി ∙ ഡ്രൈവിങിനിടെ മൊബൈൽ ഉപയോഗിച്ചാലും സീറ്റ്‌ബെൽറ്റ് ധരിച്ചില്ലെങ്കിലും രണ്ടുമാസത്തേക്ക് ലൈസൻസ് മരവിപ്പിക്കാനും വാഹനം കണ്ടുകെട്ടാനും നിയമം വരുന്നു. വാഹനാപകടങ്ങൾ കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി ഗതാഗതനിയമത്തിൽ കൂടുതൽ കാർക്കശ്യം വരുത്താൻ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗതവിഭാഗം അസിസ്‌റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഫഹദ് അൽ ഷുവൈഅ് അറിയിച്ചു. ഭിന്നശേഷിയുള്ളവർക്കായി നീക്കിവച്ച പാർക്കിങ് ദുരുപയോഗം ചെയ്യുന്നവർക്കും ഇതേ ശിക്ഷയാകും ലഭിക്കുക. മണിക്കൂറിൽ 190 കിലോമീറ്ററിൽ അധികം വേഗതയിൽ വാഹനമോടിക്കുന്നവർ, റോഡിന്റെ വലതുവശത്തെ എമർജൻസി ലൈനിലൂടെ പോകുന്നവർ എന്നിവരുടെയും ലൈസൻസ് മരവിപ്പിക്കുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും.

ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട ശിക്ഷകൾ കഠിനമുള്ളത് ആക്കുക എന്നതാണ് ആലോചിക്കുന്നത്. അതു സംബന്ധിച്ച പഠനറിപ്പോർട്ട് പൂർത്തിയാക്കി ഫത്‌വ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. ഫത്‌വ ബോർഡിന്റെ അംഗീകാരം ലഭിക്കുന്നതോടെ അണ്ടർസെക്രട്ടറി ലഫ്.ജനറൽ സുലൈമാൻ അൽ ഫഹദിനു കൈമാറും. ഈ നടപടിക്രമങ്ങൾ ഒരുമാസത്തിനകം പൂർത്തിയാകുന്നതോടെ നിയമം പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് വസിക്കുന്ന ജനങ്ങളുടെ ജീവന് സംരക്ഷണം നൽകുക എന്നതാണ് ഗതാഗതനിയമലംഘകർക്കുള്ള ശിക്ഷ കടുപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

നിലവിൽ പല കുറ്റങ്ങൾക്കും പിഴ ഈടാക്കുക എന്നതാണ് ശിക്ഷ. വ്യാപകമായ ബോധവത്‌കരണം നടത്തിയിട്ടും റോഡപകടങ്ങൾക്കും അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിനും കാര്യമായ കുറവ് വരുത്താൻ കഴിഞ്ഞിട്ടില്ല. പിഴയിനത്തിൽ കാര്യമായ തുക ഖജനാവിന് ലഭ്യമാകുന്നുണ്ട്. എന്നാൽ റോഡിൽ പൊലിയുന്ന മനുഷ്യജീവനുകളുടെ വില കണക്കാക്കുമ്പോൾ പിഴയായി ലഭിക്കുന്ന തുക ഒന്നുമല്ലെന്നും ഷുവൈഅ് പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.