Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്രികാ സമർപ്പണം ഇന്നുമുതൽ

കുവൈത്ത് സിറ്റി ∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക ഇന്നുമുതൽ സ്വീകരിച്ചുതുടങ്ങും. ഒക്‌ടോബർ 28 വെള്ളിയാഴ്‌ചയാണു പത്രിക സ്വീകരിക്കുന്നതിനുള്ള അവസാന ദിവസം. ഷുവൈഖ് റസിഡൻഷ്യൽ മേഖലയിലുള്ള തിരഞ്ഞെടുപ്പ് ഓഫിസിൽ രാവിലെ 7.30 മുതൽ 1.30 വരെ പത്രിക സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

50 ദിനാറാണു ജാമ്യസംഖ്യ. നവംബർ 26ന് ആണു വോട്ടെടുപ്പ്. അഞ്ചു നിയോജകമണ്ഡലങ്ങളാണുള്ളത്. ഒരു മണ്ഡലത്തിൽനിന്നു പത്തുപേരെയാണു തിരഞ്ഞെടുക്കേണ്ടത്. മുപ്പതുവയസ്സു പൂർത്തിയായവരും അറബിക് എഴുതാനും വായിക്കാനും അറിയുന്നവരുമാണു സ്‌ഥാനാർഥിത്വത്തിനു യോഗ്യർ. ക്രിമിനൽ കേസുകളിൽ ഉൾപ്പെടാത്തവരുമായിരിക്കണം. പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും ആഭ്യന്തരമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പൂർത്തീകരിച്ചതായി മന്ത്രാലയം പിആർ ഡയറക്‌ടർ ബ്രിഗേഡിയർ ജനറൽ ആദിൽ അൽ ഹഷാഷ് അറിയിച്ചു.

പത്രികാസമർപ്പണംതൊട്ടുള്ള വിവരങ്ങൾ നൽകുന്നതിനു വിപുലമായ മീഡിയ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌ഥാനാർഥികളുടെ അഭിമുഖം തയാറാക്കുന്നതിനും മറ്റും മീഡിയ സെന്ററിൽ മാധ്യമപ്രവർത്തകർക്ക് ഇത്തവണ കൂടുതൽ സൗകര്യം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.