Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോക്ക് വാർഷികവും ഓണം- ഈദ് ആഘോഷവും നാളെ

കുവൈത്ത് സിറ്റി ∙ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്‌പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) വാർഷികവും ഓണം–ഈദ് ആഘോഷവും (കണ്ണൂർ മഹോത്സവം–2016) വെള്ളിയാഴ്‌ച അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടത്തും. ഓണാഘോഷം രാവിലെ ഒൻപതിനും വാർഷികാഘോഷ സമ്മേളനം വൈകിട്ട് അഞ്ചിനും ആരംഭിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. അംഗങ്ങളുടെ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം, അംഗങ്ങളുടെ മക്കൾക്കു വിദ്യാഭ്യാസ മികവിനുള്ള അവാർഡ് ദാനം തുടങ്ങിയവയും ഉണ്ടാകും.

രാഘവൻ മാസ്റ്റർ, എ.ടി.ഉമ്മർ, കണ്ണൂർ രാജൻ, കണ്ണൂർ സലീം എന്നിവരുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഗാനസന്ധ്യ, ദിലീപ് നടേരിയുടെ തിരക്കഥയിൽ കടാംകോട്ട് മാക്കം നാടകാവിഷ്‌കാരം തുടങ്ങിയവയും അരങ്ങേറും. ഒരുവർഷത്തിനിടെ കുടുംബ/ചികിത്സാ സഹായമായി ഏഴുലക്ഷം രൂപ വിതരണം ചെയ്‌തു. ഈ വർഷം കണ്ണൂർ പിലാത്തറയിലെ ജീവകാരുണ്യ സ്‌ഥാപനമായ ഹോപിന് നാലുലക്ഷം രൂപ ചെലവിൽ വാർഡ് പണിതുനൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികളായ കെ.കെ.ശൈമേഷ് കുമാർ, എം.എൻ.സലീം, അനൂപ് കുമാർ, ഷംജു എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.