Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെയ്യക്കോലങ്ങൾ ആടിത്തകർത്ത് ഫോക്ക് കണ്ണൂർ മഹോത്സവം

fok

കുവൈത്ത് സിറ്റി ∙ കടാങ്കോട് മാക്കം ഉൾപ്പെടെ തെയ്യക്കോലങ്ങൾ ആടിത്തകർത്തു. മലബാറിന്റെ തെയ്യക്കാഴ്‌ചകൾ മനസ്സിൽ ആവേശമായി സൂക്ഷിക്കുന്നവരുടെ മനംനിറഞ്ഞു. ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്‌പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) സംഘടിപ്പിച്ച കണ്ണൂർ മഹോത്സവത്തിൽ കണ്ണൂരിന്റെ തെയ്യക്കോലങ്ങളും മറ്റു കലാരൂപങ്ങളും കൂടിച്ചേർന്നപ്പോൾ മലബാറിലെ ഉത്സവക്കാഴ്‌ചകളുടെ നേർപതിപ്പായി. ആത്മവീര്യത്തിന്റെ പ്രതീകമായി വിശേഷിപ്പിക്കപ്പെടുന്ന കടാങ്കോട് മാക്കം എന്ന നാടകാവിഷ്‌കാരത്തിനു നിറഞ്ഞ കയ്യടി ലഭിച്ചു.

തന്മയത്വം നിറഞ്ഞ ഭാവാഭിനയത്തിലൂടെ കടാങ്കോട് മാക്കം സദസ്യരെ മലബാർ ഗ്രാമങ്ങളിലെ ഉത്സവക്കാഴ്‌ചകളിലേക്കു കൊണ്ടുപോയി. ദിലീപ് നടേരിയുടെ തിരക്കഥയിൽ സുനേഷ് സംവിധാനവും രാജീവ് കലാസംവിധാനവും നിർവഹിച്ചാണ് കടാങ്കോട്ട് മാക്കത്തെ അരങ്ങിലെത്തിച്ചത്. തെയ്യവും കോമരവും കളരിയും മോഹിനിയാട്ടവും കഥകളിയും തിരുവാതിരയും ഉൾപ്പെടുത്തിയുള്ള ഫ്യൂഷനും മറ്റ് അനവധി കലാപരിപാടികളും അരങ്ങേറി.

സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡന്റ് കെ.കെ.ശൈമേഷ് അധ്യക്ഷത വഹിച്ചു. സത്യൻ മൊകേരി ഉദ്‌ഘാടനം ചെയ്‌തു. എം.എൻ.സലി, കെ.പി.ബാലകൃഷ്‌ണൻ, അനിൽ കൂക്കിരി, ബിന്ദു രാധാകൃഷ്‌ണൻ, ഷംജു എന്നിവർ പ്രസംഗിച്ചു. മാധ്യമപ്രവർത്തകൻ അനിൽ കേളോത്തിനെ ആദരിച്ചു. സംഗീത സംവിധായകൻ രാഘവൻ, എ.ടി.ഉമ്മർ, കണ്ണൂർ രാജൻ, കണ്ണൂർ സലിം എന്നിവരുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനമേളയും അരങ്ങേറി. 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.