Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെയ്‌ഖ് ജാബർ ആശുപത്രി കെട്ടിടം ആരോഗ്യമന്ത്രാലയത്തിന് ഇന്ന് കൈമാറും

hospital

കുവൈത്ത് സിറ്റി ∙ ഷെയ്‌ഖ് ജാബർ ആശുപത്രി കെട്ടിടം ഇന്നു പൊതുമരാമത്ത് വകുപ്പ് ആരോഗ്യമന്ത്രാലയത്തിനു കൈമാറും. രാജ്യത്തെ ആരോഗ്യ വികസനപദ്ധതികളിൽ സുപ്രധാനമായ ഷെയ്‌ഖ് ജാബർ ആശുപത്രി ആറുമാസത്തിനകം പ്രവർത്തന സജ്‌ജമാകുമെന്നാണു കരുതുന്നത്. പശ്‌ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ആശുപത്രി സമുച്ചയമാകും ഷെയ്‌ഖ് ജാബർ ആശുപത്രി എന്നാണ് പ്രതീക്ഷിക്കുന്നത്. സ്വദേശികൾക്കു മാത്രമായിരിക്കും ഇവിടെ ചികിത്സാ സൗകര്യം.

നിർമാണത്തിന്റെ 96 ശതമാനവും പൂർത്തിയായി. മിനുക്കുപണികളാണ് അവശേഷിക്കുന്നതെന്നു പൊതുമരാമത്ത് മന്ത്രാലയത്തിലെ പദ്ധതി അസിസ്‌റ്റന്റ് ഡയറക്‌ടറും എൻജിനീയറുമായ ബസീന അൽ അസദ് അറിയിച്ചു. രണ്ടു മന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലാകും ഇന്നത്തെ കൈമാറൽ ചടങ്ങ്. മുൻ അമീർ ഷെയ്‌ഖ് ജാബർ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നാമധേയത്തിൽ 2009ൽ ആണ് സുർറയിൽ ആശുപത്രി പദ്ധതി ആരംഭിച്ചത്.

1200 രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുണ്ടാകും. നിർമാണത്തിന് 30.4 കോടി ദിനാറാണ് ചെലവു കണക്കാക്കിയത്. 12 നിലകളുള്ള പ്രധാന ബ്ലോക്കും ഡോക്‌ടർമാർക്കും പാരാമെഡിക്കൽ സ്‌റ്റാഫിനും താമസിക്കാനായി റസിഡൻഷ്യൽ ബ്ലോക്കും അനുബന്ധിച്ചുണ്ട്. 5000 കാറുകൾക്കും 50 ആംബുലൻസുകൾക്കും പാർക്കിങ് സൗകര്യമുണ്ടാകും. 26 ഓപ്പറേഷൻ തിയറ്ററുകൾ, 50 ആംബുലൻസ് വാനുകൾ, എയർ റെസ്‌ക്യു സൗകര്യം, ആധുനിക ലബോറട്ടറികൾ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.