Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ കൗൺസലിങ് വിഭാഗം ഉദ്ഘാടനം

school

കുവൈത്ത് സിറ്റി ∙ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ സീനിയർ ബ്രാഞ്ചിൽ കൗൺസലിങ് വിഭാഗം കുവൈത്ത് കൗൺസലിങ് സെന്റർ ഡയറക്‌ടർ ഡോ. ജോവാന ഹാൻഡ്‌സ് ഉദ്‌ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ഡോ. വി.ബിനുമോൻ അധ്യക്ഷത വഹിച്ചു. പാഠ്യ–പാഠ്യേതര വിഷയങ്ങളിലും വ്യക്‌തിത്വവികസനത്തിനും സാമൂഹികബോധം വളർത്തുന്നതിനും കുട്ടികളെ പര്യാപ്‌തമാക്കുംവിധം മാർഗനിർദേശങ്ങൾ നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രത്യേക വകുപ്പ് ആരംഭിച്ചിട്ടുള്ളത്. സിബിഎസ്‌ഇ കുവൈത്ത് ക്ലസ്‌റ്റർ കൺവീനർ ഡോ. ആശ ശർമ, ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ ഖൈത്താൻ ബ്രാഞ്ച് പ്രിൻസിപ്പൽ ഗംഗാധർ ഷിരാസ്‌ത്, ഡോൺ ബോസ്‌കോ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ലയണൽ ബ്രഗാൻസ എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.