Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ട് ഇറാനികൾ അറസ്റ്റിൽ

arrest

കുവൈത്ത് സിറ്റി ∙ ഹവല്ലി ഗവർണറേറ്റിലും മറ്റും ഹുസൈനിയകളുടെ ചിത്രമെടുക്കുകയായിരുന്ന ഇറാനികളായ രണ്ടുപേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഷിയാ വിഭാഗത്തിന്റെ സമ്മേളനവേദിയാണു ഹുസൈനിയ. മുഹറം പ്രമാണിച്ചു രാജ്യത്തുടനീളം ഹുസൈനിയകൾ കേന്ദ്രീകരിച്ചു ഷിയാ വിഭാഗം പ്രത്യേക പരിപാടികൾ നടത്തിവരുന്ന സമയവുമാണിത്. മുഹറം ആഘോഷത്തിന്റെ ഭാഗമായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പിടിയിലായ രണ്ടുപേരും കഴിഞ്ഞ രണ്ടുമാസത്തിനിടെ വ്യത്യസ്‌ത ദിവസങ്ങളിൽ കുവൈത്തിൽ പ്രവേശിച്ചവരാണ്. ഇവരുടെ മൊബൈൽ ഫോണിൽനിന്നു സംശയാസ്‌പദമായ മറ്റു ചില ചിത്രങ്ങളും കണ്ടെത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

തുടരന്വേഷണത്തിനായി രണ്ടുപേരെയും ബന്ധപ്പെട്ട അധികൃതർക്കു കൈമാറി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.