Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ‍ൻ സ്കൂൾ മെഗാ ആർട് ഫെസ്റ്റിന് വ്യാഴാഴ്ച തുടക്കം

വൈത്ത് സിറ്റി∙ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ കുവൈത്തിലെ മുഴുവൻ ഇന്ത്യൻ സ്‌കൂളുകളെയും പങ്കെടുപ്പിച്ച് മെഗാ കലാമേള സംഘടിപ്പിക്കുന്നു. രണ്ടായിരത്തിലേറെ കുട്ടികൾ മാറ്റുരയ്‌ക്കുന്ന ഇന്ത്യൻ സ്‌കൂൾ മെഗാ ആർട്സ് ഫെസ്‌റ്റിന് വ്യാഴാഴ്‌ച തുടക്കമാകും. ക്ലാസുകളുടെ അടിസ്‌ഥാനത്തിൽ കുട്ടികളെ അഞ്ചു വിഭാഗങ്ങളായി തിരിച്ച് 80 ഇനങ്ങളിലായുള്ള മത്സരം മിഡിൽ ഈസ്‌റ്റിൽ ആദ്യമാണെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വ്യാഴാഴ്‌ച രാവിലെ എട്ടിന് കുവൈത്തിലെ ബ്രിട്ടിഷ് സ്‌ഥാനപതി മാത്യു ജയിംസ് ലോഡ്‌ജ് കലാമേള ഉദ്‌ഘാടനം ചെയ്യും. നർത്തകിയും സിനിമാ താരവുമായ സുധാ ചന്ദ്രൻ, കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ സ്‌കൂൾ വിഭാഗം മേധാവി മറിയം അബ്‌ദുറഹ്‌മാൻ ദഷ്‌തി എന്നിവർ സംബന്ധിക്കും. വെള്ളിയാഴ്‌ച വൈകിട്ട് സമാപന സമ്മേളനം ഇന്ത്യൻ സ്‌ഥാനപതി സുനിൽ ജെയിൻ ഉദ്‌ഘാടനം ചെയ്യും. മത്സരവിജയികളാകുന്ന 600 ഓളം കുട്ടികൾക്ക് റസൂൽ പൂക്കുട്ടി സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

സ്‌റ്റീഫൻ ദേവസ്സിയുടെ സംഗീത പരിപാടിയും ഉണ്ടാകും. ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിന്റെ സീനിയർ, ജൂനിയർ, അമ്മാൻ ബ്രാഞ്ചുകളിലായി ഒരുക്കുന്ന ആറുവേദികളിലാകും മത്സരം. അഞ്ചു കാറ്റഗറികളിലും കൂടുതൽ പോയിന്റ് നേടുന്നവർക്ക് കലാതിലകം/കലാപ്രതിഭ അവാർഡ് നൽകും. അരപവൻ സ്വർണമാണ് മെഡൽ.

സ്‌കൂൾ ബോർഡ് സെക്രട്ടറി അമീർ മുഹമ്മദ്, സീനിയർ അഡ്‌മിനിസ്‌ട്രേറ്റർ ഡോ. വി.ബിനുമോൻ, രാജേഷ് നായർ, സുനീഷ് മാത്യു, ജേക്കബ് ജോർജ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.