Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള അസോസിയേഷൻ ഓണം– ഈദ് ആഘോഷം

onam-eid കുവൈത്തിൽ കേരള അസോസിയേഷൻ ഓണം–ഈദ് ആഘോഷം സത്യൻ മൊകേരി ഉദ്‌ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙ വിദേശത്തുനിന്നു വന്ന ആര്യന്മാർ സ്വദേശികളാണെന്ന് വരുത്തി ഇന്ത്യയുടെ ആദിമചരിത്രം മാറ്റിയെഴുതാനുള്ള ശ്രമം നടക്കുകയാണെന്ന് സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി അഭിപ്രായപ്പെട്ടു. കേരള അസോസിയേഷൻ സംഘടിപ്പിച്ച ഓണം–ഈദ് ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐതിഹ്യമാണെങ്കിൽക്കൂടി മഹാബലിയെന്ന രാജാവിന്റെ ചരിത്രമായ ഓണത്തിൽനിന്ന് അദ്ദേഹത്തെ മാറ്റി പകരം വാമനനെ പ്രതിഷ്‌ഠിക്കാനുള്ള ശ്രമം ചിലരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.

പുതിയ വ്യാഖ്യാനങ്ങളിലൂടെ ചരിത്രത്തെ വഴിമാറ്റിവിടാനുള്ള നീക്കമാണ് അതിനു പിന്നിലെന്നും സത്യൻ മൊകേരി പറഞ്ഞു. പ്രവാസലോകത്തെ ആഘോഷങ്ങൾ നന്മയുടെ അടയാളങ്ങളാണ്. നാട്ടിലെ നന്മനിറഞ്ഞ പ്രവർത്തനങ്ങൾക്കും പ്രവാസ കൂട്ടായ്‌മകൾ ചെറുതല്ലാത്ത സംഭാവനയാണ് നൽകിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് മണിക്കൂട്ടൻ എടക്കാട് അധ്യക്ഷത വഹിച്ചു. പ്രവീൺ നന്തിലത്ത്, സി.സാബു, ശ്രീംലാൽ, രാജീവ് ജോൺ, ശ്രീനിവാസൻ, ജിഷ എലിസബത്ത്, ഷീബാ ഗോപി എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.