Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിച്ച അംഗത്തിന്റെ കുടുംബത്തിന് സഹായ ധനവുമായി കെഎംസിസി

kmcc-help കുവൈത്ത് കെഎംസിസി അംഗമായിരിക്കെ മരിച്ച ചിത്താരി സ്വദേശിയുടെ കുടുംബത്തിനു സാമൂഹിക സുരക്ഷാ നിധിയിൽ നിന്നുള്ള തുക പി.കെ.കുഞ്ഞാലിക്കുട്ടി, ബഷീർ വെള്ളിക്കോത്തിനു കൈമാറുന്നു.

കാസർകോട്‌ ∙ കുവൈത്ത് കെഎംസിസി അംഗമായിരിക്കെ മരിച്ച കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയുടെ കുടുംബത്തിന് സംഘടനയുടെ സാമൂഹിക സുരക്ഷാ നിധിയിൽനിന്ന് അഞ്ചുലക്ഷം രൂപ മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്തിന് കൈമാറി.

ഗഫൂർ വയനാട്, ചെർക്കളം അബ്‌ദുല്ല, സി.ടി.അഹമ്മദലി, എം.സി.ഖമറുദ്ദീൻ എ.അബ്‌ദുറഹ്‌മാൻ എംഎൽഎമാരായ പാറയ്ക്കൽ അബ്‌ദുല്ല, എൻ.എ.നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ, കെപിസിസി ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, ഡിസിസി പ്രസിഡന്റ് സി.കെ.ശ്രീധരൻ, അഷ്‌റഫ് തൃക്കരിപ്പൂർ, സൈനുദ്ദീൻ കല്ലൂരാവി, നൗഫൽ ചിത്താരി, മൻസൂർ കാഞ്ഞങ്ങാട്, മൊയ്‌തു ചിത്താരി എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.