Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് സൈനികരെ ഇടിച്ചുകൊല്ലാൻ ശ്രമം

ibraheem

കുവൈത്ത് സിറ്റി ∙ യുഎസ് സൈനികർ സഞ്ചരിച്ച വാഹനത്തിനുനേരെ ട്രക്ക് ഇടിച്ചുകയറ്റിയ ഈജിപ്ഷ്യൻ പൗരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പിടിയിലായ ഇബ്രാഹിം സുലൈമാന്റെ ചിത്രം ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ചു. വാഹനത്തിൽനിന്നു സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയെന്നും ഇയാൾക്ക് ഐഎസ് ബന്ധമുള്ളതായി സംശയിക്കുന്നെന്നും അധികൃതർ അറിയിച്ചു. മാലിന്യങ്ങൾ നീക്കംചെയ്യുന്ന ട്രക്കാണ് യുഎസ് സൈനികരുടെ വാഹനത്തിലിടിച്ചത്.

accident-01

ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങൾക്കും സാരമായ കേട് സംഭവിച്ചെങ്കിലും സൈനികർക്കു പരുക്കില്ല. ട്രക്ക് ഡ്രൈവറെ നിസ്സാരപരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുവൈത്തിൽ അമേരിക്കൻ സൈന്യത്തിനുനേരെ ഇത്തരത്തിലുണ്ടാകുന്ന ആദ്യ നീക്കമാണിത്. കുവൈത്തിൽ എവിടെയായിരുന്നു അപകടമെന്ന് അധികൃതർ വെളിപ്പെടുത്തിയില്ല.

accident-02

കണ്ടെത്തിയ വസ്‌തുക്കളിൽ സ്‌ഫോടകവസ്‌തുവെന്നു സംശയിക്കുന്നവ കെട്ടിയ ബെൽറ്റ് ആക്രമണം ലക്ഷ്യമിട്ടുള്ളതാണെന്നു സൂചിപ്പിക്കുന്നതായി ഔദ്യോഗിക കേന്ദ്രങ്ങൾ വെളിപ്പെടുത്തി. സൈനികർ സഞ്ചരിച്ചതു സിവിലിയൻ വാഹനമായിരുന്നുവെന്നും മന്ത്രാലയം പുറത്തുവിട്ട ചിത്രം വ്യക്‌തമാക്കുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.