Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഹരിമരുന്ന്: കുവൈത്തിൽ മുഖ്യകണ്ണി പിടിയിൽ

test

കുവൈത്ത് സിറ്റി ∙ വൻതോതിൽ ലഹരിമരുന്ന് വിതരണം ചെയ്ത കേസിൽ കുവൈത്ത് സ്വദേശി പിടിയിലായി. ഇയാളുടെ കൂട്ടുകാരനായ ഇറാഖ് പൗരനും അറസ്‌റ്റിലായിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വസ്‌തുക്കൾ ഉപയോഗിച്ച് ലഹരി മരുന്ന് നിർമിക്കുകയും അവ രാജ്യവ്യാപകമായി വിതരണം ചെയ്യുകയുമായിരുന്നു ഇയാൾ. രഹസ്യവിവരത്തെ തുടർന്ന് ഒരു മാസത്തിലേറെയായുള്ള നിരീക്ഷണത്തിനു ശേഷമാണ് അറസ്‌റ്റ്.

ഇയാളുടെ മേൽനോട്ടത്തിൽ ലബോറട്ടറിക്ക് സമാനമായ സംവിധാനവും ലഹരി മരുന്ന് നിർമാണത്തിനായി സജ്‌ജീകരിച്ചതായി കണ്ടെത്തി. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള വസ്‌തുക്കൾ സൗന്ദര്യ വർധക വസ്‌തുക്കളുടെ പേരിലാണ് വ്യാപകമായി വിതരണം ചെയ്‌തുവരുന്നതെന്ന് ഇയാൾ വെളിപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ‘വലിയ ലഹരി വിതരണക്കാരൻ’ ആണ് പിടിയിലായതെന്നും മന്ത്രാലയം വ്യക്‌തമാക്കി.

ലഹരി വിതരണക്കാരനെ പിടികൂടിയതിൽ ആഭ്യന്തരമന്ത്രി ഷെയ്‌ഖ് മുഹമ്മദ് ഖാലിദ് അൽ ഹമദ് അൽ സബാഹ് ലഫ്. ജനറൽ സുലൈമാൻ അൽ ഫഹദ് മുഖേന ലഹരി മരുന്ന് നിയന്ത്രണ വിഭാഗം ഉദ്യോഗസ്‌ഥരെ അഭിനന്ദനം അറിയിച്ചു. അതിനിടെ റുമൈതിയയിൽ മദ്യനിർമാണവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെ പിടികൂടി. രണ്ടു സഞ്ചികളുമായി പോവുകയായിരുന്ന അവർ പൊലീസിനെ കണ്ടതോടെ സഞ്ചി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്തുടർന്നെത്തിയ പൊലീസ് അവരുടെ താമസസ്‌ഥലത്ത് മദ്യനിർമാണത്തിനുള്ള സാമഗ്രികളും 186 കുപ്പി മദ്യവും കണ്ടെത്തി. ബിഷാൽ കാണി, ജയ് നിഷാദ് എന്നിവരാണ് പിടിയിലായവർ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.