Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശ്രിത വീസ: ശമ്പള പരിധി ഉയർത്തി‌

visa

കുവൈത്ത് സിറ്റി∙ കുവൈത്തിൽ വിദേശികൾക്ക് ആശ്രിതവീസ ലഭിക്കുന്നതിനുള്ള പ്രതിമാസ ശമ്പള പരിധി 450 ദിനാറായി ഉയർത്തി. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്‌ഖ് മുഹമ്മദ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിന്റേതാണ് ഉത്തരവ്. നിലവിൽ 250 ദിനാറാണു ശമ്പളപരിധി. ഭാര്യ/ഭർത്താവ്, മക്കൾ എന്നിവർക്കാണ് ആശ്രിതവീസ അനുവദിക്കുക. നിലവിൽ കുവൈത്തിൽ ഉള്ളവർക്കും കുവൈത്തിൽ ജനിച്ചവർക്കും വർധിപ്പിച്ച നിരക്ക് ബാധമായിരിക്കില്ലെന്നും ഉത്തരവിൽ വ്യക്‌തമാക്കി. എന്നാൽ ഭാവിയിയിൽ അവർക്ക് ഇളവ് നൽകേണ്ടതുണ്ടോ എന്നു താമസാനുമതികാര്യ വകുപ്പ് ഡയറക്‌ടർ ജനറൽ പിന്നീടു തീരുമാനിക്കും.

ശമ്പളപരിധി വ്യവസ്‌ഥ ഇവർക്ക് ബാധകമല്ല

∙ ജഡ്‌ജിമാർ, പ്രോസിക്യൂട്ടർമാർ, സർക്കാർ മേഖലയിലെ നിയമ ഗവേഷകർ.

∙ ഡോക്‌ടർമാരും ഫാർമസിസ്‌റ്റുകളും

∙ സർവകലാശാലാ പ്രഫസർമാരും ഉന്നതവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരും

∙ സ്‌കൂൾ ഡയറക്‌ടർമാരും മാനേജർമാരും ലാബ് ടെക്‌നീഷ്യന്മാരും

∙ സാമ്പത്തിക ഉപദേഷ്‌ടാക്കൾ

∙ എൻജിനീയർമാർ

∙ പള്ളി ഇമാമുമാരും മുഅദ്ദിനുകളും

∙ പൊതു/സ്വകാര്യ സർവകലാശാലാ ഓഫിസ് സെക്രട്ടറിമാർ

∙ ആരോഗ്യമന്ത്രാലയത്തിലെ സ്‌റ്റാഫ് നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യന്മാർ, സാമൂഹിക സേവകർ

∙ പൊതുമേഖലയിൽ കൗൺസലിങ് ജോലിയുള്ള മനഃശാസ്‌ത്ര വിദഗ്‌ധർ

∙ പത്രപ്രവർത്തകർ

∙ കായികതാരങ്ങളും കോച്ചും

∙ പൈലറ്റ് , എയർഹോസ്‌റ്റസ്

∙ മൃതദേഹ പരിചാരകർ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.