Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാർഹികത്തൊഴിലാളി റിക്രൂട്മെന്റ്; സ്ഥാപനങ്ങൾക്ക് ലൈസൻസ് വിതരണം ഞായറാഴ്ച മുതൽ

കുവൈത്ത് സിറ്റി ∙ വിദേശത്തുനിന്ന് കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്‌ഥാപനങ്ങൾക്ക് ഞായറാഴ്‌ച തൊട്ട് ലൈസൻസ് നൽകിത്തുടങ്ങും. ആഭ്യന്തരമന്ത്രാലയം നിശ്‌ചയിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കു മാത്രമായിരിക്കും ലൈസൻസ് നൽകുകയെന്ന് താമസകാര്യവകുപ്പ് ഡയറക്‌ടർ ജനറൽ മേജർ ജനറൽ തലാൽ അൽ മറാഫി അറിയിച്ചു. ലൈസൻസിന് അപേക്ഷിക്കുന്നവർ സ്വദേശിയായിരിക്കണം. നല്ല പ്രതിച്‌ഛായ ഉള്ളവരുമായിരിക്കണം.

ക്രിമിനൽ കേസുകളിലും മറ്റും ഉൾപ്പെട്ടവർക്ക് ലൈസൻസ് നൽകില്ല. 30നും 70നും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. ആരോഗ്യസംബന്ധമായ സർട്ടിഫിക്കറ്റും ഹാജരാക്കണം. 40000 ദിനാർ ബാങ്ക് ഗാരന്റിയും വേണം. ഓഫിസ് വാടക അടച്ചതിനുള്ള രേഖയും വാടകക്കരാർ രേഖയും നൽകണം. അപേക്ഷയിൽ പരാമർശിക്കുന്ന സ്‌ഥലത്തിന്റെ വിവരം സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനിൽനിന്നുള്ള സാക്ഷ്യപത്രം വേണം.

സ്‌ഥാപനത്തിന് വാണിജ്യമന്ത്രാലയത്തിന്റെ അനുമതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. 100 ദിനാറാണ് ലൈസൻസ് ഫീസ്. ഈ നിബന്ധനകൾക്കു പുറമെ കമ്പനികൾ സ്‌ഥാപിക്കുന്നതിന് പൊതുവിൽ ബാധകമായ എല്ലാ വ്യവസ്‌ഥകളും പാലിച്ചിരിക്കണം. കൂടുതൽ പേർ ചേർന്നുള്ള കമ്പനിയാണെങ്കിൽ പങ്കാളികൾ ഓരോരുത്തർക്കും ഈ നിബന്ധനകളെല്ലാം ബാധകമാണെന്നും അദ്ദേഹം അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.