Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഹിത്യത്തെ കോർപറേറ്റുകളിൽ നിന്ന് മോചിപ്പിക്കണം: സത്യൻ മൊകേരി

kala

കുവൈത്ത് സിറ്റി ∙ കലയെയും സാഹിത്യത്തെയും കോർപറേറ്റുകളിൽനിന്ന് മോചിപ്പിക്കാൻ ജനകീയ ഇടപെടലുകൾ ശക്‌തിപ്പെടുത്തണമെന്ന് മുൻ എംഎൽഎ സത്യൻ മൊകേരി. അല്ലാത്തപക്ഷം ജനങ്ങൾക്ക് ആവശ്യമായ കലയും സംസ്‌കാരവും ഇല്ലാതാകുമെന്ന് കെ.ടി.മുഹമ്മദ് പഠനവേദിയുടെ പുരസ്‌കാരസന്ധ്യ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക പ്രവർത്തനം കച്ചവടത്തിന്റെ ഭാഗമാണെന്ന് വരുത്താനുള്ള ശ്രമമുണ്ട്.

സാംസ്‌കാരിക പ്രവർത്തനങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ നിസാരമായി കണ്ടുകൂടാ. ഭാഷകളുടെ വൈവിധ്യം ഇല്ലാതാക്കാൻകൂടി ഇന്ത്യയിൽ ശ്രമം നടക്കുന്നു. അയ്യായിരത്തിലേറെ ഭാഷകളുള്ള നാട്ടിൽ ഹിന്ദിയെന്ന ഒറ്റഭാഷയിലേക്ക് എല്ലാം ചുരുക്കാനാണു ശ്രമം. സാംസ്‌കാരിക ജീവിതത്തിനു കെ.ടി.മുഹമ്മദും അക്കാലത്തെ നാടക പ്രവർത്തനങ്ങളും മഹത്തായ സംഭാവനകളാണു നൽകിയത്.

ഉച്ചനീചത്വങ്ങൾ തുറന്നുകാണിക്കുന്നതിനായി ജനങ്ങളെ അണിനിരത്തുന്നതിൽ നാടകപ്രസ്‌ഥാനമാണു സജീവമായി ഇടപെട്ടത്. രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തനത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു നാടകാവിഷ്‌കാരങ്ങളെന്നും സത്യൻ മൊകേരി പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ബാബു പാറശേരിക്കാണ് കെ.ടി.മുഹമ്മദ് പഠനവേദിയുടെ നാടക അവാർഡ്.

കുവൈത്തിൽ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കു സി.ഭാസ്‌കരൻ, ജോയ് മുണ്ടക്കാട്ട്, ഷറഫുദ്ദീൻ കണ്ണേത്ത്, ചാക്കോ ജോർജ് കുട്ടി, ബക്കർ തിക്കോടി, മലയിൽ മൂസക്കോയ, ജോണാർട്‌സ്, സജീവ് കെ. പീറ്റർ, ദീപു മോഹൻദാസ്, റാഫി കല്ലായി, ഷൈജു പള്ളിപ്പുറം, സിന്ധു രമേശ്, ബിജു തിക്കോടി എന്നിവർക്കുള്ള അവാർഡുകൾ സത്യൻ മൊകേരി സമ്മാനിച്ചു. പ്രസിഡന്റ് കെ.ഷൈജിത് അധ്യക്ഷത വഹിച്ചു. കെ.ഹസ്സൻ കോയ, ലിസി കുര്യാക്കോസ്, കെ.അബൂബക്കർ, വി.പി.മുകേഷ്, ബാബുജി ബത്തേരി, കെ.പി.ബാലകൃഷ്‌ണൻ, രാകേഷ് പറമ്പത്ത് എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.